ശബ്ദം കേട്ട് വാതിൽ തള്ളിത്തുറന്നപ്പോൾ കണ്ടത്...; അരുംകൊലയിൽ നടുക്കം മാറാതെ പരിസരവാസികൾ
text_fieldsകോതമംഗലം: അരുംകൊലയിലും തുടർന്ന് നടന്ന ആത്മഹത്യയിലും നടുക്കം വിട്ടുമാറാതെ പരിസരവാസികൾ. കോവിഡ് നിയന്ത്രണം ഡി കാറ്റഗറിയായതിനാൽ വെള്ളിയാഴ്ച ഉച്ചക്ക് ശേഷം ഇന്ദിരഗാന്ധി കോളജും പരിസരവും തിരക്കൊഴിഞ്ഞ നിലയിലായിരുന്നു. പൊടുന്നനെയാണ് വെടിയൊച്ചകളും പെൺകുട്ടികളുടെ കൂട്ടക്കരച്ചിലും ഉയർന്നത്.
എന്താണ് സംഭവിച്ചതെന്നോ എവിടെനിന്നാണ് കരച്ചിലെന്നോ അറിയാതെ വീടുകളിൽനിന്നും സമീപത്തെ കടകളിൽനിന്നും ആളുകൾ പുറത്തേക്ക് ഇറങ്ങിനോക്കി. പടക്കം പൊട്ടിയതാണെന്നാണ് കരുതിയത്.
മുറിയിൽനിന്ന് വെടിയൊച്ച കേട്ടപ്പോൾ വീടിനകത്തുണ്ടായിരുന്ന മാനസയുടെ കൂട്ടുകാരികൾ െഞട്ടി. പിന്നെ കൂട്ടക്കരച്ചിലുയർന്നു. ശബ്ദം കേട്ട ഭാഗത്തേക്ക് ഓടിയെത്തിയ സമീപവാസികൾക്ക് ആദ്യം എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല.
പരിസരവാസികളും വീട്ടുടമസ്ഥനും വാതിൽ തള്ളിത്തുറന്നപ്പോൾ മുറിയിൽ രക്തത്തിൽ കുളിച്ച രണ്ടുപേെരയാണ് കണ്ടത്. പെൺകുട്ടിക്ക് ജീവനുണ്ടെന്ന് കരുതി ഉടൻ കിട്ടിയ ഓട്ടോറിക്ഷയിൽ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രഗിലിെൻറ മൃതദേഹം സ്ഥലത്ത് എത്തിയ പൊലീസ് മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു.
ഇന്ന് മാനസയുടെയും രഗിലിൻെറയും പോസ്റ്റ്മോർട്ടം നടക്കും. കളമശ്ശേരി മെഡിക്കൽ കോേളജ് ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.