നെല്ലിയാമ്പതി ഇരട്ടക്കൊല: തടവുകാരനും അറസ്റ്റ് വാറൻറ്
text_fieldsപാലക്കാട്: കാൽനൂറ്റാണ്ട് മുമ്പ് നടന്ന നെല്ലിയാമ്പതി ഇരട്ടക്കൊലക്കേസിൽ ജീവപര്യന്തം കഠിനതടവിന് ശിക്ഷിക്കെപ്പട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ഒന്നാം പ്രതിക്കും കോടതിയുടെ അറസ്റ്റ് വാറൻറ്. പാലക്കാട് രണ്ടാം അഡീഷനൽ സെഷൻസ് കോടതിയിൽ നിന്നാണ് ക്രൈംബ്രാഞ്ചിെൻറ ഹോമിസൈഡ് ആൻഡ് ഹർട്ട് വിങിലേക്ക് വിചിത്രമായ വാറൻറ് എത്തിയത്. തൃശൂർ വെള്ളിക്കുളങ്ങരക്കടുത്ത് കോർമല സ്വദേശി പൗലോസിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാനാണ് വാറൻറിൽ ആവശ്യപ്പെട്ടിട്ടുള്ളത്.
കേസിൽ ശിക്ഷിക്കപ്പെട്ട മൂന്ന് പ്രതികളോടൊപ്പം പൗലോസും ഹൈകോടതിയിൽ അപ്പീൽ നൽകിയിരുന്നു. മൂന്ന് വർഷത്തെ ശിക്ഷയായതിനാൽ കീഴ്കോടതി വിധിയെ തുടർന്ന് ജാമ്യത്തിലായിരുന്നു പൗലോസ് ഒഴികെയുള്ള മൂന്ന് പ്രതികളും. ഇവരുടെ അപ്പീൽ ഹൈകോടതി തള്ളി. ഇതോടെ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്യാൻ ശിക്ഷ വിധിച്ച കോടതിയിൽ നിന്ന് വാറൻറ് എത്തുകയും ചെയ്തു. ഇതിെൻറ കൂടെയാണ് പൗലോസിനുള്ള വാറൻറും വന്നത്. ജീവനക്കാർക്ക് പറ്റിയ കൈപ്പിഴ മൂലമാകാമിതെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് അധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.