ദേശീയ വിദ്യാഭ്യാസ നയം അടിച്ചേൽപിക്കുന്നത് അംഗീകരിക്കാനാവില്ല –മുസ്ലിം ലീഗ്
text_fields
കോഴിക്കോട്: കൂടുതൽ ചർച്ചകളോ വിശകലനങ്ങളോ ഇല്ലാതെ ദേശീയ വിദ്യാഭ്യാസ നയം അടിച്ചേൽപിക്കുന്ന കേന്ദ്ര സർക്കാർ നടപടി അംഗീകരിക്കാനാവില്ലെന്ന് മുസ്ലിം ലീഗ്. ദുരുദ്ദേശ്യപരവും സംഘ്പരിവാർ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള നീക്കത്തിെൻറ ഭാഗവുമാണിതെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന ഭാരവാഹികളുടെയും എം.എൽ.എമാരുടെയും ഓൺലൈൻ നേതൃയോഗം അഭിപ്രായപ്പെട്ടു.
ദേശീയ വിദ്യാഭ്യാസ നയത്തിൽ ഭേദഗതി സമർപ്പിച്ച പാർട്ടിയാണ് മുസ്ലിം ലീഗ്. ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറലിസത്തെ നിരസിക്കുകയും അധികാരകേന്ദ്രീകരണത്തിന് ഇടയാക്കുകയും ചെയ്യുന്ന വിദ്യാഭ്യാസനയം കോവിഡിെൻറ മറവിൽ അടിച്ചേൽപിക്കാനാണ് സർക്കാർ ശ്രമിച്ചത്.
പാർലമെൻറിലോ പാർലമെൻറിനു പുറത്തോ ഒരു പൊതുചർച്ചക്ക് അവസരം നൽകാതെ വിദ്യാഭ്യാസനയത്തിന് മന്ത്രിസഭ അംഗീകാരം നൽകിയത് തുഗ്ലക് പരിഷ്കാരമാണെന്ന് സംസ്ഥാന നേതൃയോഗം വിലയിരുത്തി.
ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി, ദേശീയ ട്രഷറർ പി.വി. അബ്ദുൽ വഹാബ് എം.പി, ഉന്നതാധികാര സമിതി അംഗം സാദിഖലി ശിഹാബ് തങ്ങൾ, നിയമസഭ പാർട്ടി ലീഡർ ഡോ. എം.കെ. മുനീർ, നിയമസഭ പാർട്ടി ഡെപ്യൂട്ടി ലീഡർ വി.കെ. ഇബ്രാഹിംകുഞ്ഞ് തുടങ്ങിയവർ സംസാരിച്ചു.
സംസ്ഥാന ഭാരവാഹികളും എം.എൽ.എമാരും സംബന്ധിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.