ശിവശങ്കറിെൻറ നിയമനങ്ങളിൽ സ്വജനപക്ഷപാതം
text_fieldsഅനധികൃതമായി ജോലി നേടിയവരെ പിരിച്ചുവിടണമെന്ന് റിപ്പോർട്ട്
ബിജു ചന്ദ്രശേഖർ
തിരുവനന്തപുരം: ഐ.ടി വകുപ്പിന് കീഴിലെ കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിലെ (കെ.എസ്.ഐ.ടി.ഐ.എല്‍) അനധികൃത നിയമനങ്ങളിൽ മുൻ െഎ.ടി സെക്രട്ടറി എം. ശിവശങ്കറിന് പങ്കുണ്ടെന്നും ഇത്തരത്തിൽ നിയമനം നേടിയവരെയെല്ലാം പിരിച്ചുവിടണമെന്നും ധനകാര്യ പരിശോധനാവിഭാഗത്തിെൻറ റിപ്പോര്‍ട്ട്. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് അടക്കം യോഗ്യതയില്ലാത്തവരെ നിയമിച്ചതില്‍ ശിവശങ്കറിന് പങ്കുണ്ടെന്നും അദ്ദേഹം സ്വജനപക്ഷപാതം കാട്ടിയെന്നും റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാട്ടുന്നു.
വ്യാജരേഖകൾ ഉൾപ്പെടെ ഹാജരാക്കി പലരും ഇവിടെ ജോലിയിൽ പ്രവേശിച്ചു. അനധികൃത നിയമനങ്ങള്‍ നടത്താന്‍ ശിവശങ്കറിെൻറ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തി. 2016ല്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതായി കണ്ടെത്തിയ ഉദ്യോഗസ്ഥനെ ശിവശങ്കര്‍ ഇടപെട്ടാണ് കെ.എസ്.ഐ.ടി.ഐ.എല്ലില്‍ നിയമിച്ചത്. 58 വയസ്സുവരെയാണ് സ്ഥാപനത്തിലെ സേവനകാലം എന്നിരിക്കെ 61 വയസ്സ് പൂര്‍ത്തിയായ ഇയാളെ എങ്ങനെ നിയമിച്ചെന്ന് വ്യക്തമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫിനാന്‍സ് വിഭാഗത്തില്‍ ജോലി ചെയ്ത വനിതക്ക് അഞ്ച് ഇന്‍ക്രിമെൻറുകള്‍ ഒരുമിച്ച് നല്‍കിയത് ചട്ടങ്ങള്‍ പാലിക്കാതെയാണ്. പിന്നീട് യോഗ്യതയില്ലെന്ന പേരില്‍ ഇവരെ പിരിച്ചുവിട്ടത് വിചിത്ര നടപടിയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കെ.എസ്.ഐ.ടി.ഐ.എല്‍ കണ്‍സള്‍ട്ടൻറായി പി.ഡബ്ല്യു.സിയെ നിയമിച്ച കാര്യം സര്‍ക്കാറിനെ അറിയിച്ചിരുന്നില്ല. ശിവശങ്കറിെൻറ നിര്‍ദേശപ്രകാരമാണ് നടപടികള്‍ മുന്നോട്ടുപോയത്. മറ്റ് ഐ.ടി സ്ഥാപനങ്ങളില്‍ നടത്തിയ നിയമനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും ഉടന്‍ സമര്‍പ്പിക്കും. സ്വപ്നയുടെ നിയമനം വിവാദമായ സാഹചര്യത്തിലാണ് െഎ.ടി വകുപ്പുമായി ബന്ധപ്പെട്ട നിയമനങ്ങൾ അന്വേഷിക്കാൻ സർക്കാർ ധനകാര്യ പരിശോധന വിഭാഗത്തെ നിേയാഗിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.