‘ഇതുപോലെ യോഗ്യതയുള്ള ആളെ കൊണ്ടുവാ, നിയമിക്കാം’
text_fieldsതിരുവനന്തപുരം: ന്യൂനപക്ഷ ധനകാര്യ കോർപറേഷൻ ജനറൽ മാനേജർ ആയി തെൻറ ബന്ധുവിെൻറ യോഗ്യതക്ക് തുല്യ യോഗ്യതയുള്ളയാളെ കൊണ്ടുവന്നാൽ നിയമിക്കാമെന്ന് വെല്ലുവിളിച്ച് മന്ത്രി കെ.ടി. ജലീൽ. യൂത്ത് ലീഗും പ്രതിപക്ഷ നേതാവും അടക്കം ഉന്നയിച്ച ബന്ധുനിയമന ആരോപണത്തിന് മറുപടി പറയാൻ വിളിച്ച വാർത്തസമ്മേളനത്തിൽ ആയിരുന്നു മന്ത്രിയുടെ വെല്ലുവിളി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ വിഷമിച്ച മന്ത്രി, താൻ പ്രതിപ്പട്ടികയിലാണെന്ന് നിങ്ങൾ വാദിച്ചാലും പ്രശ്നമില്ലെന്നും പറഞ്ഞു.
നിയമനത്തിനു പിന്നിൽ താൽപര്യങ്ങളില്ല. പിതൃസഹോദരെൻറ പുത്രെൻറ പുത്രനെയാണ് അടുത്ത ബന്ധുവെന്ന് പറയുന്നത്. അന്വേഷണം നേരിടേണ്ട കാര്യമേയില്ല. ഭയവുമില്ല. തെൻറ ബന്ധുവിന് ഒരു ആനുകൂല്യവും കിേട്ടണ്ട എന്നാണോ. മാധ്യമ അജണ്ടക്ക് വഴങ്ങാൻ തൽക്കാലം തയാറല്ല. ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ല. കോർപറേഷെൻറ കിട്ടാക്കടം തിരിച്ചുപിടിക്കാനുള്ള നടപടി ആരംഭിച്ചതാണ് ആരോപണത്തിനു പിന്നിൽ. പല കടക്കാരെയും അന്വേഷിച്ച് ചെല്ലുമ്പോൾ ലീഗ് ഭാരവാഹികളുടെ വീട്ടുപടിക്കലാണ് എത്തുന്നത്. ലീഗ് എന്തു തരത്തിലുള്ള പ്രക്ഷോഭം നടത്തിയാലും സർക്കാർ ഒരിഞ്ച് പിറകോട്ട് പോവില്ല. 2016 ആഗസ്റ്റ് 25ന് ചന്ദ്രിക അടക്കം പത്രങ്ങളിൽ പത്രക്കുറിപ്പ് നൽകി.
ആഗസ്റ്റ് 18ന് ബി. ടെക്കുകാരെക്കൂടി ഉള്‍പ്പെടുത്തി യോഗ്യത ഭേദഗതി ചെയ്തിരുന്നു. കൂടുതല്‍ പേര്‍ക്ക് അവസരം നൽകാനാണിത്. ഏഴു പേർ അപേക്ഷിച്ചതിൽ യോഗ്യതയുള്ള ഒരേയൊരാൾ തെൻറ ബന്ധുവായിരുന്നു. അഭിമുഖത്തിന് വിളിച്ച മൂന്നു പേർക്കും യോഗ്യത ഇല്ലായിരുന്നു. എന്നിട്ടും വിളിച്ചത് അവരെ നടപടിക്രമങ്ങളുടെ സുതാര്യത ബോധ്യപ്പെടുത്താനാണ്. വീണ്ടും അപേക്ഷ ക്ഷണിച്ചാലും ഇതാകും അവസ്ഥ എന്നായിരുന്നു തങ്ങളുടെ വിലയിരുത്തൽ. കോർപറേഷൻ ചെയർമാൻ പ്രഫ. വഹാബാണ് ജി.എം നിയമനം നടത്തിയത്. വഹാബ് വിശദീകരിക്കും. കേന്ദ്ര സർക്കാറിെൻറ സ്റ്റാറ്റ്യൂട്ട് പ്രകാരമുള്ള സ്ഥാപനമാണ് സൗത്ത് ഇന്ത്യൻ ബാങ്ക്. അവിടെയുള്ള ഉദ്യോഗസ്ഥനെ ഡെപ്യൂേട്ടഷനിൽ നിയമിക്കുന്നതിൽ കെ.എസ്.എസ്.ആർ 9(ബി) വകുപ്പ് പ്രകാരം തെറ്റില്ല. മുന്‍ധനമന്ത്രി കെ. എം മാണിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സൗത്ത് ഇന്ത്യന്‍ ബാങ്കില്‍നിന്ന് ഇത്തരത്തിൽ എത്തിയതാണ്.
നേരത്തേയും രണ്ടുപേരെ കോര്‍പറേഷനില്‍ നേരിട്ട് നിയമിച്ചു. പ്രാഥമിക സഹകരണ സംഘത്തില്‍നിന്നുള്ള ആളെയും നിയമിച്ചു. ആർ.ബി.െഎ ഗവര്‍ണര്‍ ആയിരുന്ന രഘുറാം രാജന് ബി. ടെക്കുകാരനാണ്. ഒരു സ്ഥാപനത്തിെൻറ മേധാവിക്കാണ് വിജിലൻസ് ക്ലിയറൻസ് ആവശ്യം. ഡെപ്യൂേട്ടഷനിൽ വരുന്ന ആൾക്ക് വേണ്ട. ഫെഡറൽ ബാങ്കിൽനിന്നുള്ള ജോൺ ഡാനിയൽ സംസ്ഥാന സഹകരണ ബാങ്ക് തലപ്പത്തേക്ക് വന്നിട്ടുണ്ട് -മന്ത്രി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.