ബന്ധുനിയമനം: സി.പി.എം എം.എൽ.എയുടെ പരാതിയുടെ പകർപ്പുമായി പി.കെ. ഫിറോസ്
text_fieldsകോഴിക്കോട്: ഇൻഫർമേഷൻ കേരള മിഷനിൽ ഡെപ്യൂട്ടി ഡയറക്ടർ തസ്തികയിലെ നിയമനത്തിൽ ക്രമക്കേട് നടന്നതായി ചൂണ്ട ിക്കാട്ടി സി.പി.എം എം.എൽ. എ നൽകിയ പരാതിയുടെ പകർപ്പ് യൂത്ത് ലീഗ് ജന.സെക്രട്ടറി പി.കെ. ഫിറോസ് പുറത്തു വിട്ടു. ഇൗ ബന്ധുനിയമനം ഉയർത്തിക്കാട്ടിയാണ് കെ.ടി.ജലീൽ കോടിയേരിയെ ഭീഷണിപ്പെടുത്തി നിർത്തിയെതന്ന് അദ്ദേഹം ആരോപിച് ചു.
കഴിഞ്ഞ വർഷം ഡിസംബർ അഞ്ചിനാണ് സി.പി.എം എം.എൽ.എയായ ജെയിംസ് മാത്യു തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയായ എ.സി. മൊയ്തീന് പരാതി നൽകിയത്. സി.പി.എം നേതാവ് കോലിയക്കോട് കൃഷ്ണൻ നായരുടെ ബന്ധുവായ ടി.എസ്. നീലകണ്ഠനാണ് ഡെപ്യൂട്ടി ഡയറക്ടർ തസ്തികയിൽ നിയമിതനായത്. പരാതിയിൽ അഡീഷണൽ ചീഫ് സെക്രട്ടറി അഭിപ്രായം സമർപ്പിക്കണമെന്ന് മന്ത്രി നിർേദശം നൽകിയെങ്കിലും ഇതുവരെ റിപ്പോർട്ടുകളൊന്നും നൽകിയതായി അറിയില്ലെന്നും ഫിറോസ് പറഞ്ഞു.
ഇൻഫർമേഷൻ കേരള മിഷൻ പുനഃക്രമീകരിക്കുന്നതിനായി സർക്കാർ തയാറാക്കിയ റിപ്പോർട്ടിന് വിരുദ്ധമായാണ് ഒരു ലക്ഷം രൂപ ശമ്പളവും 10000രൂപ ഇൻക്രിമെൻറുമടക്കം ദീർഘകാലാടിസ്ഥാനത്തിൽ ഡെപ്യൂട്ടി ഡയറക്ടർ തസ്തികയിൽ നിയമനം നടന്നതെന്നാണ് ജെയിംസ് മാത്യുവിെൻറ പരാതി. ഇൗ പുനഃക്രമീകരണ റിപ്പോർട്ട് സർക്കാർ അംഗീകരിക്കുന്നതിന് മാസങ്ങൾക്ക് മുമ്പേ റിേപ്പാർട്ടിൽ പറയുന്ന ഡെപ്യൂട്ടി ഡയറക്ടർ തസ്തികയിൽ നിയമനം നടത്തിയെന്നും ജെയിംസ് മാത്യു എം.എൽ.എ പരാതിയിൽ ആരോപിക്കുന്നു.
കോലിയക്കോട് കൃഷ്ണൻ നായരുടെ ബന്ധുവിന് നൽകിയ ഇൗ നിയമനം ഉയർത്തിക്കാട്ടിയാണ് കെ.ടി. ജലീൽ തെൻറ ബന്ധു നിയമനത്തിൽ നിന്ന് തലയൂരിയതെന്നാണ് പി.കെ. ഫിറോസിെൻറ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.