നെറ്റ് പരീക്ഷാ കേന്ദ്രങ്ങൾ പരിധിക്ക് പുറത്ത്; പലർക്കും അനുവദിച്ചത് ഇതര സംസ്ഥാനങ്ങളിൽ
text_fieldsമലപ്പുറം: മാറ്റിവെച്ച യു.ജി.സി നെറ്റ് പരീക്ഷയുടെ ഹാൾ ടിക്കറ്റ് കണ്ട് ഞെട്ടി ഉദ്യോഗാർഥികൾ. കൊമേഴ്സ് പേപ്പറിന് അപേക്ഷ സമർപ്പിച്ച പലർക്കും ഇതര സംസ്ഥാനങ്ങളിലാണ് പരീക്ഷ കേന്ദ്രങ്ങൾ അനുവദിച്ചിരിക്കുന്നത്. വിഷയത്തിൽ പരാതി പറയാൻ നാഷനൽ ടെസ്റ്റിങ് ഏജൻസിയുമായി ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ഫോണിൽ ലഭ്യമായില്ലെന്ന് ഉദ്യോഗാർഥികൾ പറയുന്നു.
കോവിഡ് സാഹചര്യത്തിൽ നിരവധിപേർക്ക് പരീക്ഷ എഴുതാൻ കഴിയില്ലെന്ന് ഉറപ്പായി. വലിയ തുക ഫീസ് അടച്ച് അപേക്ഷിച്ച് മാസങ്ങളായി കാത്തിരിക്കുന്നവർക്കാണ് ഈ ദുരവസ്ഥ. വിവിധ വിഷയങ്ങളിൽ ജൂനിയർ റിസർച്ച് ഫെലോ/അസി. പ്രഫസർ യോഗ്യതക്ക് ജൂൺ^ജൂലൈ മാസം നടക്കേണ്ടിയിരുന്ന പരീക്ഷകളാണ് കോവിഡ് പശ്ചാത്തലത്തിൽ മാറ്റിയത്.
ഇത് സെപ്റ്റംബർ മുതൽ ഘട്ടംഘട്ടമായി നടക്കുകയാണ്. ഒക്ടോബർ 17നാണ് കൊമേഴ്സ് പരീക്ഷ. സംസ്ഥാനത്ത് ആയിരക്കണക്കിന് പേർ യു.ജി.സി നെറ്റിന് അപേക്ഷിച്ചിട്ടുണ്ട്. മറ്റു ജില്ലകളിൽ പോയിട്ട് പോലും പരീക്ഷയെഴുതുന്നത് ദുർഘടമായിരിക്കെയാണ് ഇതര സംസ്ഥാനങ്ങളിൽ കേന്ദ്രങ്ങൾ അനുവദിച്ചിരിക്കുന്നത്.
രോഗഭീഷണിക്കൊപ്പം യാത്ര ബുദ്ധിമുട്ടും സാമ്പത്തിക നഷ്ടവും ഇവർ കണക്കുകൂട്ടുന്നു. ക്വാറൻറീനിലും കണ്ടയ്ൻമെൻറ് സോണിലും കഴിയുന്നവരുണ്ട്. ചെറിയ കുട്ടികളുള്ള വനിത ഉദ്യോഗാർഥികൾക്കാണ് ഏറെ പ്രയാസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.