‘നേത്രാവതി’ മുറിഞ്ഞോടി; ‘ഉടൽ’ വഴിയിൽകിടന്നത് ‘തല’ അറിഞ്ഞില്ല!
text_fieldsതിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ബുധനാഴ്ച രാവിലെ പുറപ്പെട്ട നേത്രാവത ി രണ്ടായി മുറിഞ്ഞോടി. ഒാടിക്കൊണ്ടിരിക്കെ എൻജിനും അഞ്ച് ബോഗികളും വേർെപട്ട് മുന് നോേട്ടാടിയപ്പോൾ ബാക്കി 16 ബോഗികൾ വഴിയിൽ കിടക്കുകയായിരുന്നു. തിരുവനന്തപുരം പേ ട്ട റെയിൽവേ സ്റ്റേഷൻ കഴിഞ്ഞയുടനാണ് സംഭവം. രാവിലെ 9.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട നേത്രാവതി എക്സ്പ്രസിെൻറ ബോഗികളാണ് വേർപെട്ടത്.
എൽ.എച്ച്.ബി ക ോച്ചുകളായതിനാൽ ഒാേട്ടാമാറ്റിക് ബ്രേക്കിങ് സംവിധാനം പ്രവർത്തനക്ഷമമാവുകയും കോച്ചുകൾ സ്വയം നിൽക്കുകയുമായിരുന്നു. സ്റ്റേഷൻ പരിസരത്തായതിനാൽ േവഗതക്കുറവായിരുന്നു. അതിനാൽ അപകടം ഒഴിവായി. ബോഗി ഘടിപ്പിച്ചതിലെ സാേങ്കതികപ്പിഴവാണ് കാരണമെന്നാണ് റെയിൽവേയുടെ വിശദീകരണം. സംഭവത്തെക്കുറിച്ച് റെയിൽവേയുടെ പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചു. റെയിൽവേ ബോർഡിന് സമർപ്പിക്കുന്ന റിേപ്പാർട്ടിെൻറ അടിസ്ഥാനത്തിൽ നടപടിയുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.
21 ബോഗികളാണ് ഇൗ ട്രെയിനുള്ളത്. എൻജിനും അഞ്ച് ബോഗികളും 600 മീറ്ററോളം ഒാടിയ ശേഷമാണ് നിന്നത്. വേർപെട്ട ബോഗികൾ അൽപദൂരം സഞ്ചരിച്ചശേഷം ട്രെയിനിനുള്ളിൽ ആഘാതമുണ്ടാക്കാത്ത വിധവും നിന്നു. ബോഗികൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗം വേർപ്പെടുകയായിരുന്നു. കൊളുത്തിെൻറ ഭാഗം പൊട്ടിപ്പോവുകയോ ഇളകിമാറുകയോ ചെയ്തിരുന്നെങ്കിൽ ഇൗ ബോഗി വീണ്ടും ഘടിപ്പിക്കാനാകുമായിരുന്നില്ല. ഇലക്ട്രിക് ഭാഗങ്ങളടക്കം വീണ്ടും കൂട്ടിച്ചേർക്കാനാകുന്ന സ്ഥിതിയിലായതിനാൽ ബോഗികൾ കൂട്ടിയോജിപ്പിച്ചും സാേങ്കതിക തകരാറുകൾ പരിഹരിച്ചും ഒരു മണിക്കൂറിന് ശേഷം യാത്ര പുനരാരംഭിച്ചു.
ലോകമാന്യതിലകിൽനിന്ന് കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിയ ട്രെയിൻ ശുചീകരണജോലികൾക്ക് ശേഷമാണ് മടക്കയാത്ര തുടങ്ങിയത്. തമ്പാനൂരിൽ കോച്ച് ഘടിപ്പിക്കലോ മേറ്റാ നടന്നിട്ടില്ല. ലോകമാന്യതിലകിൽ എൻജിൻ ഘടിപ്പിക്കുേമ്പാഴുണ്ടായ തകരാറാണെങ്കിൽ കൊങ്കൻ വഴി ഇത്രദൂരം ട്രെയിൻ ഒാടിയെത്തില്ലെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ. സെപ്റ്റംബറിൽ കൊച്ചുവേളി-ശ്രീഗംഗാ നഗർ ബിക്കാനീർ എക്സ്പ്രസിെൻറ കോച്ചുകൾ തിരുവനന്തപുരത്തിനും കൊല്ലത്തിനുമിടയിൽ മൂന്ന് വട്ടം വേർപെട്ടിരുന്നു. ചിറയിൻകീഴിലും പരവൂരും മയ്യനാട്ടുമാണ് വേർപെടലുണ്ടായത്. ഇത്തരത്തിൽ അപകടസാഹചര്യങ്ങൾ ആവർത്തിക്കുന്നത് ഗൗരവത്തോടെയാണ് റെയിൽവേ ബോർഡ് കാണുന്നത്.
എൻജിൻ മുറിഞ്ഞോടൽ കൊല്ലങ്കോട്ടും
കൊല്ലങ്കോട്: ബോഗികളിൽനിന്ന് വേർപെട്ട് എൻജിൻ ഓടിയത് 200 മീറ്റർ. ചെന്നൈ എഗ്മോർ എക്സ്പ്രസിെൻറ എൻജിനാണ് കൊല്ലങ്കോട് സ്റ്റേഷൻ എത്തുന്നതിന് മുമ്പ് ബോഗികളിൽനിന്ന് വേർപെട്ട് 200 മീറ്റർ സഞ്ചരിച്ചത്. ബുധനാഴ്ച വൈകീട്ട് 3.50ഒാടെയാണ് സംഭവം. കൊല്ലങ്കോട്ട് സ്റ്റോപ്പില്ലാത്ത ട്രെയിൻ പാലക്കാട് പ്രധാന റോഡിലെ റെയിൽവേ ഗേറ്റിന് സമീപത്താണ് ബോഗിയിൽനിന്ന് വേർപെട്ടത്.
തുടർന്ന്, കൊല്ലങ്കോട് നിന്ന് ഉദ്യോഗസ്ഥരെത്തി എൻജിൻ റിവേഴ്സിലെടുത്ത് ബോഗിയോടൊപ്പം ചേർത്തു. കപ്ലിങ്ങിലുണ്ടായ പ്രശ്നവും പ്രഷറിലുണ്ടായ വ്യതിയാനവുമാണ് വേർപെടാൻ കാരണമെന്ന് അധികൃതർ പറഞ്ഞു. 4.15ന് എൻജിനുമായി ഘടിപ്പിച്ച് ട്രയിൻ യാത്ര തുടർന്നു. പാലക്കാട്-കൊല്ലങ്കോട് പ്രധാന റോഡിലെ റെയിൽവേ ഗേറ്റ് അടച്ചിട്ടതിനാൽ ഗതാഗതം ഒരു മണിക്കൂറോളം തടസ്സപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.