നെട്ടൂർ കൊലപാതകം: പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് അർജുന്‍റെ മാതാവ്
text_fieldsമരട്: നെട്ടൂരിൽ യുവാവിനെ കൊലപ്പെടുത്തി ചതുപ്പിൽ താഴ്ത്തിയ സംഭവത്തിൽ പൊലീസിനെതിരെ കൊല്ലപ്പെട്ട അർജുനന്‍റ െ അമ്മ സിന്ധു. പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് സിന്ധു മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകം ആസൂത്രണം ചെയ്ത് നട പ്പാക്കിയതാണ്. കേസിന്‍റെ അന്വേഷണം മറ്റ് ഏതെങ്കിലും ഏജൻസിയെ ഏൽപിക്കണമെന്നും സിന്ധു ആവശ്യപ്പെട്ടു.
നെട്ടൂ രിൽ കുമ്പളം മന്നനാട്ട് വിദ്യെൻറ മകൻ അർജുനെ (20) കൊലപ്പെടുത്തി ചതുപ്പിൽ താഴ്ത്തിയ സംഭവത്തിൽ സുഹൃത്ത ുക്കളായ നാലു പേർ പിടിയിലായിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് കുമ്പളം മാളിയേക്കൽ നിപിൻ പീറ്റർ (20), നെട്ടൂർ എസ്.എൻ ജങ്ഷനിൽ കുന്നലക്കാട്ട് റോണി (22), നെട്ടൂർ കളപ്പുരക്കൽ അനന്തു (21), കുമ്പളം തട്ടാശ്ശേരി അജിത് (22) എന്നിവരെയാണ് പനങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ജൂലൈ രണ്ടിന് രാത്രി മുതൽ കാണാതായ അർജുെൻറ മൃതദേഹം ബുധനാഴ്ച വൈകീട്ട് നെട്ടൂർ നോർത്ത് െറയിൽേവ പാളത്തിന് പടിഞ്ഞാറുഭാഗത്ത് ചതുപ്പിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രതികളിലൊരാളായ നിപിൻ പീറ്ററിെൻറ സഹോദരൻ എബിൻ ഒരു വർഷം മുമ്പ് ബൈക്കപകടത്തിൽ മരണപ്പെട്ടിരുന്നു.
എബിനും അർജുനും ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് അപകടം. സഹോദരെൻറ മരണത്തെ തുടർന്ന് നിപിന് അർജുനോടുണ്ടായ പകയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം. തന്നെ വധിക്കുമെന്ന് നിപിൻ ഭീഷണിപ്പെടുത്തിയിരുന്നതായി അർജുൻ പറഞ്ഞിട്ടുണ്ടെന്ന് വീട്ടുകാർ പൊലീസിനെ അറിയിച്ചിരുന്നു.
ജൂലൈ രണ്ടിന് രാത്രി പേത്താടെ നിപിെൻറ നിർദേശപ്രകാരം സുഹൃത്ത് വീട്ടിലെത്തി അർജുനെ കൂട്ടിക്കൊണ്ടുപോയി. മൃതദേഹം കണ്ടെത്തിയ നെട്ടൂരിലെ ഒഴിഞ്ഞപറമ്പിൽ സൈക്കിളിൽ കൊണ്ടുവിട്ട ശേഷം സുഹൃത്ത് മടങ്ങി. തുടർന്ന് നിപിനും റോണിയും ചേർന്ന് പട്ടികയും കല്ലും കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി മൃതദേഹം ചതുപ്പിൽ കുഴിച്ചിെട്ടന്നാണ് പൊലീസ് പറയുന്നത്. അർജുനെ കാണാനില്ലെന്നു കാണിച്ച് പിതാവ് വിദ്യൻ ജൂലൈ മൂന്നിന് രാവിലെ പനങ്ങാട് പൊലീസിൽ പരാതി നൽകിയിരുന്നു.
സംശയമുള്ളതിനാൽ പരാതിയിൽ നിപിെൻറയും റോണിയുെടയും പേരും സൂചിപ്പിച്ചിരുന്നു. എന്നാൽ, പൊലീസ് ഇവരെ ചോദ്യം ചെയ്ത് വിട്ടയച്ചത്രെ. ഒരാഴ്ച കഴിഞ്ഞിട്ടും വിവരം ലഭിക്കാത്തതിനെത്തുടർന്ന് അർജുെൻറ സുഹൃത്തുക്കൾ നിപിെനയും മറ്റും വിളിച്ച് ചോദ്യം ചെയ്തതോടെയാണ് കൊലപാതകെത്തക്കുറിച്ച് സൂചന ലഭിച്ചത്. പിതാവ് വിദ്യൻ ഹൈകോടതിയിൽ ഹേബിയസ് കോർപസ് ഹരജിയും ഫയൽ ചെയ്തു. തുടർന്ന് സ്റ്റേഷനിൽ വിളിച്ചുവരുത്തി പൊലീസ് ചോദ്യം ചെയ്തതോടെ പ്രതികൾ സംഭവം വിവരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.