Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാർട്ടി വിടുന്നതിനെ...

പാർട്ടി വിടുന്നതിനെ കുറിച്ച്​ ആലോചിച്ചിട്ടില്ല; യു.ഡി.എഫ്​ തോറ്റാൽ കോൺഗ്രസിന്​ ക്ഷീണമാകും -കെ. സുധാകരൻ

text_fields
bookmark_border
K.Sudakran
cancel

തിരുവനന്തപുരം: പാർട്ടി വിടുന്നതിനെ കുറിച്ച്​ ഇപ്പോൾ ആലോചിച്ചിട്ടില്ലെന്ന്​ കെ.പി.സി.സി വർക്കിങ്​ പ്രസിഡന്‍റ്​ കെ.സുധാകരൻ. അഞ്ച് വർഷം കൂടുമ്പോള്‍ ഭരണമാറ്റം സംഭവിക്കുന്നതാണ്​ കേരളത്തിലെ രീതി. ഈ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പരാജയപ്പെട്ടാൽ അത് കോൺഗ്രസിന്​ വലിയ ക്ഷീണമാകുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ട്​ മുന്നണികൾക്ക്​ ബദലായി ബി.ജെ.പി വളരുന്നത്​ തള്ളിക്കളയാനാവില്ല. ബി.ജെ.പിയെ വളരാൻ അനുവദിച്ചാൽ നിലവിലെ കേരള രാഷ്​ട്രീയം കലങ്ങിമറിയും. സംഘടനാ പോരായ്​മകൾ പരിഹരിച്ചില്ലെങ്കിൽ കോൺഗ്രസിന്​ നില നിൽപ്പില്ലെന്നും സുധാകരൻ പറഞ്ഞു. അവസരം കിട്ടിയാൽ പാർട്ടിയുടെ പഴയകാല പ്രവർത്തന ശൈലി പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ.സുധാകരന്​ കോൺഗ്രസിന്​ അതൃപ്​തിയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത്​ വന്നിരുന്നു. കോൺഗ്രസ്​ വിട്ട പി.സി ചാക്കോ ഉൾപ്പടെയുള്ള നേതാക്കൾ സമാനമായ അഭിപ്രായപ്രകടനം നടത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K.SUDAKARANcongress
News Summary - Never thought of leaving the party; If the UDF loses, the Congress will be tired. Sudhakaran
Next Story