എൻ.എസ്.എസിനെ പിന്തുണച്ച് യു.ഡി.എഫ് നേതാക്കൾ
text_fieldsതൃശൂർ: ശബരിമല വിഷയത്തിൽ ഇടതുപക്ഷവുമായി കൊമ്പുകോർത്ത് നിൽക്കുന്ന എൻ.എസ്.എസ ിെൻറ നിലപാടുകളെ പിന്തുണച്ച് യു.ഡി.എഫ് നേതാക്കൾ. എൻ.എസ്.എസിേൻറത് രാഷ്ട്രീയ നി ലപാടല്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. എൻ.എസ്.എസ് മതേതര ജനാധിപത്യ വളർച്ചക്ക് സഹായിച്ച സംഘടനയാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. തൃശൂരിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു ഇരുവരും.
നവോത്ഥാന നായകരുടെ പട്ടികയിൽ നിന്ന് മന്നത്ത് പത്മനാഭനെ മാറ്റി നിറുത്തി. വിശ്വാസികളെ വെല്ലുവിളിക്കുന്ന നിലപാട് സർക്കാർ സ്വീകരിച്ചപ്പോഴാണ് എൻ.എസ്.എസ് രംഗത്തെത്തിയതെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. രാജ്യത്തെ മതേതര ശക്തിയായി ഉറച്ചു നിൽക്കുന്നവരാണ് എൻ.എസ്.എസ്. അവരിൽ വിഭാഗീയതയുണ്ടാക്കാൻ ശ്രമിേക്കണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. എൻ.എസ്.എസിൽ ആര് വിഭാഗീയമാക്കാൻ ശ്രമിച്ചാലും അത് നല്ലതല്ല. നിലപാടെന്താണെന്ന് അവർ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സീറ്റ് വിഭജനത്തെ കുറിച്ച് യു.ഡി.എഫ് യോഗത്തിന് ശേഷം പറയാമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
എൻ.എസ്.എസ് പ്രവർത്തകരിൽ ഭൂരിഭാഗവും ഇടതിനൊപ്പമെന്ന അവകാശ വാദം ഉന്നയിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ മറുപടി പറഞ്ഞിരുന്നു. ഇൗ സാഹചര്യത്തിലാണ് എൻ.എസ്.എസിനെ പിന്തുണച്ചുള്ള ഇരുവരുടെയും പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.