100 ദിന കർമപരിപാടികൾ: 1.5 ലക്ഷം ആളുകള്‍ക്ക് കുടിവെള്ള കണക്ഷൻ
text_fieldsതിരുവനന്തപുരം: കോവിഡ് തകർത്ത സമ്പദ് വ്യവസ്ഥക്കും ആരോപണങ്ങളിൽ മുങ്ങിയ ഭരണത്തിനും വികസന പദ്ധതികളിലൂടെ ഉത്തേജനം നൽകാൻ നൂറുദിന കർമപരിപാടിയുമായി സർക്കാർ. അടുത്ത 100 ദിവസങ്ങളില്‍ പൂര്‍ത്തീകരിക്കുന്നതും തുടക്കംകുറിക്കാനാകുന്നതുമായ ഹ്രസ്വ-ദീർഘകാല ക്ഷേമ, വികസനപദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭ തെരഞ്ഞെടുപ്പും മുന്നിൽകണ്ടാണ് നീക്കം.
100 ദിവസത്തിനുള്ളില്‍ 100 പദ്ധതികള്‍ പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്ക് സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി പ്രേത്യക വാർത്തസമ്മേളനത്തിൽ പറഞ്ഞു.
നൂറുദിന പരിപാടികൾ
ഭക്ഷ്യക്കിറ്റ് വിതരണം അടുത്ത നാലുമാസം കൂടി റേഷൻ കടകൾ വഴി തുടരും. സാമൂഹികക്ഷേമ പെന്ഷന് തുക നൂറ് രൂപ വർധിപ്പിച്ച് 1,400 രൂപയാക്കി. ഇനി പെന്ഷന് വിതരണം മാസം തോറും. നൂറ് ദിവസത്തിനുള്ളിൽ ആവശ്യമുള്ള ആരോഗ്യ പ്രവർത്തകരെ നിയമിക്കും. കോവിഡ് ടെസ്റ്റുകൾ പ്രതിദിനം അരലക്ഷം ആക്കും. രാവിലെയും വൈകുന്നേരവും ഒ.പിയുള്ള 153 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്യും.
മെഡിക്കല്‍ കോളജ്/ജില്ല/ജനറല്‍/താലൂക്ക് ആശുപത്രികളുടെ ഭാഗമായ 24 പുതിയകെട്ടിടങ്ങള്, 10 പുതിയ ഡയാലിസിസ് കേന്ദ്രങ്ങള്‍, ഒമ്പത് സ്കാനിങ് കേന്ദ്രങ്ങള്‍, മൂന്ന് പുതിയ കാത്ത് ലാബുകള്‍, രണ്ട് ആധുനിക കാന്‍സര്‍ ചികിത്സ സംവിധാനങ്ങള്‍ എന്നിവ പൂര്‍ത്തീകരിക്കും. അഞ്ചുലക്ഷം കുട്ടികള്‍ക്കുള്ള ലാപ്ടോപ് വിതരണം ആരംഭിക്കും. 10 െഎ.ടി.െഎകളുടെ ഉദ്ഘാടനം. സര്‍ക്കാര്‍, എയ്ഡഡ് കോളജുകളില്‍ 150 പുതിയ കോഴ്സുകള്‍. കോളജ്, ഹയര്‍ സെക്കൻഡറി മേഖലയിൽ 1000 തസ്തികകള്‍. 5,000 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം തുടങ്ങും. 189 പി.ഡബ്ല്യു.ഡി- കിഫ്ബി റോഡുകള്‍ ഗതാഗതത്തിന് തുറക്കും. 21 പാലങ്ങളുടെ ഉദ്ഘാടനം. ഗെയില്‍ പൈപ്പ്ലൈന് പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്യും.
കേരളപ്പിറവി ദിനത്തില്‍ 14 ഇനം പച്ചക്കറികള്‍ക്ക് തറവില പ്രഖ്യാപിക്കും. രണ്ടാം കുട്ടനാട് വികസന പാക്കേജ് പ്രവര്‍ത്തനം ആരംഭിക്കും. 10,000 ക്രയ സര്‍ട്ടിഫിക്കറ്റുകളുടെയും 20,000 പട്ടയങ്ങളുടെയും വിതരണം. ലൈഫ്മിഷനിൽ 25,000 വീടുകള്‍ പൂര്‍ത്തിയാക്കും. 30 ഭവനസമുച്ചയ നിര്‍മാണം ആരംഭിക്കും. ഓരോദിവസവും ഒരു യന്ത്രവത്കൃത കയർ ഫാക്ടറിയുടെ ഉദ്ഘാടനം. ചെല്ലാനം തീരസംരക്ഷണ പദ്ധതി പൂര്‍ത്തിയാക്കും. 1.5 ലക്ഷം ആളുകള്‍ക്ക് കുടിവെള്ള കണക്ഷന്. 66 ടൂറിസം പദ്ധതികൾ പ്രവർത്തനം ആരംഭിക്കും.
സ്കൂളുകൾ ജനുവരിയിൽ
തിരുവനന്തപുരം: 2021 ജനുവരിയില്‍ വിദ്യാലയങ്ങള്‍ സാധാരണഗതിയില്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് കരുതുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 49 സ്കൂളുകൾ 100 ദിവസത്തിനകം ഉദ്ഘാടനം ചെയ്യും.
250 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ പണി ആരംഭിക്കും. 11,400 സ്കൂളുകളില്‍ ഹൈടെക് കമ്പ്യൂട്ടര്‍ ലാബുകള്‍ സജ്ജീകരിക്കും.
പ്രധാന പ്രഖ്യാപനങ്ങൾ
* പെൻഷൻ വിതരണം മാസത്തിൽ
* 14 ഇനം പച്ചക്കറികൾക്ക് തറവില
* 100 ദിവസം; 153 കുടുംബാരോഗ്യ കേന്ദ്രങ്ങൾ
* അഞ്ചുലക്ഷം കുട്ടികൾക്ക് ലാപ്ടോപ് പദ്ധതി
* ഗെയില്‍ പൈപ്പ്ലൈന് ഉദ്ഘാടനം ചെയ്യും
* 11,400 ഹൈടെക് കമ്പ്യൂട്ടർ ലാബുകൾ
* കോളജുകളിൽ 150 പുതിയ കോഴ്സുകൾ
* കോളജ്, ഹയർ സെക്കൻഡറിയിൽ
* 1000 പുതിയ തസ്തികകൾ
* നവസംരംഭങ്ങളിലൂടെ 50,000 പേർക്ക്
* കാർഷികേതര മേഖലയിൽ തൊഴിൽ നൽകും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.