18 കഴിഞ്ഞവർക്ക് ആധാർ ഇനി കഠിനം: വില്ലേജ് സെക്രട്ടറിയോ തദ്ദേശ സെക്രട്ടറിയോ ഫീൽഡ് വിസിറ്റ് നടത്തി റിപ്പോർട്ട് നൽകണം, വെരിഫിക്കേഷൻ നിർബന്ധം
text_fieldsതിരുവനന്തപുരം: 18 വയസ്സ് കഴിഞ്ഞവർ പുതുതായി ആധാറിന് അപേക്ഷിക്കുമ്പോൾ ഫീൽഡ് വെരിഫിക്കേഷൻ നിർബന്ധമാക്കി. നിലവിൽ ഇത്തരം അപേക്ഷകൾ സമർപ്പിക്കുമ്പോൾ രേഖകൾ പരിശോധിച്ച് ആധാർ അനുവദിക്കുന്നതായിരുന്നു രീതി. ഇനി മുതൽ വില്ലേജ് സെക്രട്ടറിയോ തദ്ദേശ സെക്രട്ടറിയോ അപേക്ഷകന്റെ പശ്ചാത്തല സ്ഥിരീകരണം നടത്തുന്നതിന് ഫീൽഡ് വിസിറ്റ് നടത്തണം.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലേ ആധാർ അനുവദിക്കൂ. ആധാർ ദുരുപയോഗം വർധിക്കുന്ന പശ്ചാത്തലത്തിലാണ് നടപടികൾ കർശനമാക്കുന്നത്. അപേക്ഷിക്കുന്ന ഘട്ടങ്ങളിൽ വിവരങ്ങൾ കേന്ദ്രസർക്കാറിന്റെ പോർട്ടലിലേക്കാണ് എത്തുക. വെരിഫിക്കേഷനായി സബ്കലക്ടർമാർക്ക് തിരികെയെത്തും. സബ് കലക്ടർമാരാണ് വില്ലേജ് ഓഫിസർമാരും തദ്ദേശ സെക്രട്ടറിമാരും വഴി ഫീൽഡ് വെരിഫിക്കേഷൻ നടത്തി റിപ്പോർട്ട് തിരികെ സമർപ്പിക്കുക.
അപേക്ഷ സമയത്ത് നൽകിയ രേഖകളുടെ ആധികാരികതയും ഈ ഘട്ടത്തിൽ ഉറപ്പാക്കും. എറണാകുളം, തൃശൂർ ജില്ലകളിൽ തദ്ദേശ സെക്രട്ടറിമാരും ബാക്കി ജില്ലകളിൽ വില്ലേജ് ഓഫിസർമാരുമാണ് സ്ഥിരീകരണം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.