താളംതെറ്റി വിദ്യാഭ്യാസ മേഖല:പുതിയ അധ്യയനവർഷം വൈകിയേക്കും
text_fieldsതിരുവനന്തപുരം: ലോക്ഡൗണിൽ താളംതെറ്റിയ പരീക്ഷകൾ പൂർത്തിയാക്കുന്നതിൽ തീരുമാന മെടുക്കാനാകാതെ വിദ്യാഭ്യാസ വകുപ്പ്. പരീക്ഷ അനിശ്ചിതമായി നീണ്ടാൽ ജൂണിൽ ആരംഭിക് കേണ്ട പുതിയ അധ്യയനവർഷവും താളംതെറ്റും. എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്. ഇ പരീക്ഷകളാണ് പൂർത്തിയാക്കാനുള്ളത്. സർവകലാശാല പരീക്ഷകളും സി.ബി.എസ്.ഇ, െഎ.സി.എ സ്.ഇ എന്നീ കേന്ദ്ര ബോർഡുകളുടെ പരീക്ഷയും മാറ്റിവെച്ചിരുന്നു.
എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷ അനിശ്ചിതത്വത്തിൽ തുടരുന്നത് ഉപരിപഠന സാധ്യതകളെ പ്രതികൂലമായി ബാധിക്കും. എൻജിനീയറിങ് പ്രവേശന പരീക്ഷയും മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനുള്ള നീറ്റ് -യു.ജി പരീക്ഷയും മാറ്റിവെച്ചിരിക്കുകയാണ്. ഹയർ സെക്കൻഡറി പരീക്ഷ പൂർത്തിയാക്കി നിശ്ചിത ഇടവേളക്ക് ശേഷമേ ഇൗ പരീക്ഷകൾ നടത്താനാകൂ. ലോക്ഡൗൺ പിൻവലിക്കുന്നതിനെക്കുറിച്ചു റിപ്പോർട്ട് നൽകിയ വിദഗ്ധ സമിതി മൂന്നാംഘട്ടത്തിൽ മാത്രമാണു മുടങ്ങിയ പരീക്ഷകൾ നടത്താനുള്ള ശിപാർശ നൽകിയത്. ഇതനുസരിച്ച് ലോക്ഡൗൺ പിൻവലിച്ച് ഒരു മാസത്തിലേറെ കഴിേഞ്ഞ പരീക്ഷ നടത്താനാകൂ.
പരീക്ഷ നടത്തിപ്പിന് മാത്രം ഇളവ് കിട്ടിയാൽ സാമൂഹിക അകലം ഉറപ്പാക്കി പൂർത്തിയാക്കാനുള്ള നിർദേശങ്ങൾ പരിഗണനയിലുണ്ട്. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ രാവിലെയും പ്ലസ് വൺ പരീക്ഷ ഉച്ചക്ക് ശേഷവും നടത്താനാകുമോ എന്നാണ് ആലോചന. എന്നാല്, രോഗബാധ കൂടുതലുള്ള കാസർകോട് അടക്കം ഹോട്ട് സ്പോട്ട് ജില്ലകളിൽ പരീക്ഷ നടത്തിപ്പ് വെല്ലുവിളിയായിരിക്കും. പരീക്ഷ ധൃതിപ്പെട്ട് പൂർത്തിയാക്കിയാലും മൂല്യനിർണയത്തിനും ടാബുലേഷനുമായി ചുരുങ്ങിയത് 25 ദിവസമെങ്കിലും വേണ്ടിവരും. മാത്രവുമല്ല, സ്കൂളുകളിൽ പുതിയ കുട്ടികളെ ചേർക്കുന്ന നടപടികൾ നിർത്തിവെച്ചിരിക്കുകയുമാണ്. 200ന് മുകളിൽ അധ്യയന ദിവസം ഉറപ്പുവരുത്താനായില്ലെങ്കിൽ ശനിയാഴ്ചകളടക്കം പ്രവൃത്തി ദിവസമാക്കുന്നതടക്കം നടപടികളിലേക്കും പോകേണ്ടിവരും.
പരീക്ഷയും സ്കൂൾ തുറക്കലും കേന്ദ്ര തീരുമാനത്തിനനുസരിച്ച് -മന്ത്രി രവീന്ദ്രനാഥ്
തിരുവനന്തപുരം: ശേഷിക്കുന്ന എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളും സ്കൂൾ തുറക്കലും കേന്ദ്ര സർക്കാർ തീരുമാനത്തിനനുസൃതമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. പ്രഥമ പരിഗണന രോഗപ്രതിരോധം തന്നെയാണ്. ഏതെങ്കിലും ജില്ലകളെ ഒഴിവാക്കി പരീക്ഷ നടത്താനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.