ദുരിതാശ്വാസം: ട്രഷറിയിൽ പ്രത്യേക അക്കൗണ്ട് തുടങ്ങി
text_fieldsതിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തുക കൈകാര്യം ചെയ്യുന്നതിന് സംസ്ഥാനം പ്രത്യേക ട്രഷറി അക്കൗണ്ട് തുടങ്ങി. തിരുവനന്തപുരം ജില്ല ട്രഷറിയിലാണ് തുകകൾ കൈകാര്യം ചെയ്യുന്നതിന് സ്പെഷൽ ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നത്. പ്രളയ ദുരിതാശ്വാസത്തിന് പ്രത്യേക ഫണ്ട് ആരംഭിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലാണ് പ്രളയ ദുരിത ഫണ്ടുണ്ടായിരുന്നത്. നിധിയിൽ പ്രളയവുമായി ബന്ധപ്പെട്ട് ലഭിച്ച തുക ട്രഷറി അക്കൗണ്ടിലേക്ക് മാറ്റും. ജനങ്ങൾക്ക് ട്രഷറി സ്പെഷൽ അക്കൗണ്ടിലേക്ക് നേരിട്ട് തുക കൈമാറാനാകില്ല.
എന്നാൽ, ജീവനക്കാരുടെയും പെൻഷൻകാരുടെയും തുക ട്രഷറി അക്കൗണ്ടിൽ നിന്ന് പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റാം. ജീവനക്കാരുടെ ഉത്സവബത്ത ഇനത്തിൽ ലഭിച്ച തുക പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റും. പ്രളയ ദുരിതാശ്വാസ അക്കൗണ്ട് ആരംഭിക്കാൻ അനുമതിനൽകി ധനവകുപ്പ് കഴിഞ്ഞ 31ന് ഉത്തരവിറക്കിയിരുന്നു. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസ നിധിയിൽ തുക നൽകിയാൽ മാത്രമേ നികുതി കിഴിവ് ലഭിക്കാൻ നിയമത്തിൽ വ്യവസ്ഥയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.