Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂരിൽ പുതിയ എയർ...

കരിപ്പൂരിൽ പുതിയ എയർ ട്രാഫിക് കൺട്രോൾ ടവർ ആലോചനയിൽ- കേന്ദ്രമന്ത്രി

text_fields
bookmark_border
karipur airport 8976
cancel

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലെ ആധുനികവത്കരണ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള പുതിയ എയർ ട്രാഫിക് കൺട്രോൾ ടവർ (എ.ടി.സി), ടെക്നിക്കൽ ബ്ലോക്ക് എന്നിവ സ്ഥാപിക്കാൻ ആലോചിക്കുന്നതായി കേന്ദ്ര സിവിൽ ഏവിയേഷൻ സഹമന്ത്രി ഡോ. വി.കെ. സിങ് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പിയെ അറിയിച്ചു.

എ.ടി.സി, റഡാർ സംവിധാനങ്ങളുടെ ആധുനികവത്കരണം സംബന്ധിച്ച ലോക്സഭയിലെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നിലവിലെ എ.ടി.സി ടവർ മുപ്പതുവർഷം പഴക്കമുള്ളതാണെന്ന് മന്ത്രി പറഞ്ഞു. എയർ ട്രാഫിക് കൺട്രോൾ (എ.ടി.സി) വിഭാഗത്തിൽ സ്റ്റാഫ് ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. പ്രൈമറി റഡാർ സംവിധാനത്തെക്കുറിച്ച് നിർദേശം ലഭിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karipur airportAir Traffic Control
News Summary - New Air Traffic Control Tower in Karipur under consideration- Union Minister
Next Story