കെ. സുരേന്ദ്രൻ ഉൾപ്പെടെ കൂടുതൽ സംഘപരിവാർ നേതാക്കൾക്കെതിരെ കേസ്
text_fieldsപമ്പ: ചിത്തിര ആട്ടവിശേഷത്തിന് ശബരിമലയിൽ നടന്ന അക്രമ സംഭവങ്ങളിൽ കെ. സുരേന്ദ്രനും വത്സൻ തില്ലേങ്കരിയും ഉൾപ്പെടെ അഞ്ച് ബി.ജെ.പി സംഘ്പരിവാർ നേതാക്കളെ പ്രതിചേർത്ത് പൊലീസ് കേസെടുത്തു. അക്രമത്തിന് ഗൂഢാലോചന നടത്തൽ, 52 വയസ്സുള്ള സ്ത്രീയെ തടഞ്ഞുെവക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേെസടുത്ത്.
സുരേന്ദ്രനെ വെള്ളിയാഴ്ച റാന്നി കോടതിയിൽ ഹാജരാക്കും. ഇതേ കുറ്റങ്ങൾക്ക് ബി.ജെ.പി നേതാവ് വി.വി. രാജേഷ്, യുവമോർച്ച സംസ്ഥാന പ്രസിഡൻറ് പ്രകാശ് ബാബു എന്നിവരെയും കേസിൽ പ്രതിചേർത്തു. കഴിഞ്ഞ ദിവസം സന്നിധാനത്ത് ഭക്തരുടെ പ്രതിഷേധത്തിനിടെ അറസ്റ്റിലായ ആർ.എസ്.എസ് പ്രാദേശിക നേതാവ് ആർ. രാജേഷിനെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. പ്രതിചേർത്ത നേതാക്കളെല്ലാം ചിത്തിര ആട്ടവിശേഷത്തിന് സന്നിധാനത്ത് ഉണ്ടായിരുന്നു.
ഇതിൽ പ്രകാശ് ബാബു നേരിട്ട് പ്രതിഷേധത്തിൽ പെങ്കടുത്തതായും പൊലീസ് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റുകളും ഫോൺ വിളി രേഖകളും തെളിവായി സ്വീകരിച്ചാണ് കേസെടുത്തത്. 120 ബി പ്രകാരം ആക്രമണത്തിൽ ഗൂഢാലോചനകുറ്റം ചുമത്തിയുള്ള റിപ്പോർട്ട് പത്തനംതിട്ട എസ്.പി റാന്നി കോടതിയിൽ സമർപ്പിച്ചു. അതേസമയം, നിരോധനാജ്ഞ ലംഘിച്ചതിന് ജയിലിലായ കെ. സുരേന്ദ്രനെ കഴിഞ്ഞ ദിവസം ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചിരുന്നു.
എന്നാൽ, കണ്ണൂരിൽ മറ്റൊരു കേസിൽ വാറൻറുള്ളതിനാൽ ജയിൽ മോചിതനാകാൻ കെ. സുരേന്ദ്രന് കഴിഞ്ഞില്ല. ഇതിനിെടയാണ് പുതിയ കേസിലും പ്രതിചേർത്തത്.
നേരേത്ത സംഭവത്തിൽ അറസ്റ്റിലായവരെ സമൂഹമാധ്യമങ്ങളിൽ നേതാക്കൾ പിന്തുണച്ചതായും കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ പേരെ പ്രതിചേർക്കുമെന്ന സൂചനയും പൊലീസ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.