Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാറ്റങ്ങളുമായി...

മാറ്റങ്ങളുമായി കെ.എസ്.ആർ.ടി.സി ബുക്കിങ്

text_fields
bookmark_border
മാറ്റങ്ങളുമായി കെ.എസ്.ആർ.ടി.സി ബുക്കിങ്
cancel

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ടിക്കറ്റ് ബുക്കിങ്​ സംവിധാനം ​ചൊവ്വാഴ്ച മുതൽ പുതിയ പ്ലാറ്റ്ഫോമിൽ. www.onlineksrtcswift.com എന്ന പുതിയ വെബ്സൈറ്റിലാണ് ബുക്കിങ് നടക്കുകയെന്ന്​ സി.എം.ഡി ബിജു പ്രഭാകർ വാർത്തക്കുറിപ്പിൽ അറിയിച്ചു.

ഓൺലൈൻ റിസർവേഷൻ സംവിധാനം കൈകാര്യം ചെയ്തിരുന്ന അഭിബസുമായുള്ള കരാർ 2023 സെപ്റ്റംബർ 30 ഓടെ അവസാനിക്കും. ഈ സാഹചര്യത്തിലാണ് പുതിയ പ്ലാറ്റ്ഫോമിലേക്ക് മാറുന്നത്. പുതിയ സേവനദാതാവിനുവേണ്ടി ടെൻഡർ വിളിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ പുതിയ കമ്പനിക്ക് വർക്ക് ഓർഡർ നൽകുകയും ചെയ്തു.

ഈ കമ്പനിയുടെ പ്രവർത്തനക്ഷമത നിരീക്ഷിക്കാൻ മേയ് മുതൽ ആഗസ്റ്റ് 31 വരെ സ്വിഫ്റ്റ് സർവിസുകൾക്ക്​ മാത്രം പുതിയ പ്ലാറ്റ്ഫോമിൽ പരീക്ഷണമായി ബുക്കിങ്​ സംവിധാനം ഒരുക്കിയിരുന്നെന്നും സി.എം.ഡി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSRTCbus booking
News Summary - new changes in KSRTC booking
Next Story