പുതിയ കെട്ടിടനിർമാണച്ചട്ടം: നൂലാമാലകൾ നിരവധി, നിർമാണാനുമതികൾ വൈകും
text_fields
കൊച്ചി: പുതിയ കെട്ടിടനിർമാണ ചട്ടത്തെക്കുറിച്ച് വ്യാപക ആക്ഷേപം. അസാധാരണ ഗസറ് റുവഴി പ്രസിദ്ധീകരിച്ച പുതിയ കെട്ടിട നിർമാണച്ചട്ടം മലയാളത്തിലല്ലാത്തതിനാൽ സാധാ രണക്കാരന് മനസ്സിലാകുന്നില്ലെന്ന പരാതിയുമുണ്ട്. നിർമാണ മേഖലക്ക് തിരിച്ചടിയാ കുമെന്നതിനാൽ ആർകിടെക്റ്റുമാരുടെ സംഘടന രംഗത്തുവന്നിട്ടുണ്ട്. പഴയ നിയമപ്രകാരം നവംബര്‍ എട്ടിനുമുമ്പ് അപേക്ഷിച്ച പാര്‍പ്പിട സമുച്ചയങ്ങള്‍ പുതിയ പ്ലാന്‍ സമര്പ്പി ച്ച് വീണ്ടും അനുമതി തേടേണ്ട സ്ഥിതിയാണ്.
റിയല്‍ എസ്റ്റേറ്റ് മേഖലക്കും ഫ്ലാറ്റ് നിർ മാണത്തിനും പുതിയ വ്യവസ്ഥകൾ കൂടുതല്‍ തിരിച്ചടിയാകും. ഭൂമിലഭ്യത കുറക്കുകയും ഫ്ല ാറ്റുകളുടെ വില ഉയര്‍ത്തുകയും ചെയ്യുമെന്നും ആക്ഷേപമുണ്ട്. 8,000 -18,000 ചതുരശ്ര മീറ്റര്‍ വിസ് തീര്‍ണമുള്ള പാര്‍പ്പിട സമുച്ചയങ്ങള്‍ക്ക് പഴയ ചട്ടം അനുസരിച്ച് ആറു മീറ്റർ റോഡ് മതിയാ യിരുന്നു. എന്നാല്‍, പുതിയ വിജ്ഞാപനം അനുസരിച്ച് ഏഴു മീറ്റര്‍ റോഡ് ഫ്രണ്ടേജ് ഉണ്ടെങ്കിലേ 8,000 മുതല്‍ 24,000 വരെ ചതുരശ്ര മീറ്റര്‍ നിര്‍മാണം സാധ്യമാകൂ. അല്ലെങ്കില്‍ 8,000 ചതുരശ്ര മീറ്ററിന് താഴേക്ക് പ്ലാന്‍ മാറ്റേണ്ടി വരും. അതായത്, റോഡിെൻറ വീതി 6.9 മീറ്റര്‍ ആണെങ്കില്‍ പോലും 18,000 ചതുരശ്ര മീറ്ററിന് പകരം 8,000 ചതുരശ്ര മീറ്ററിന് താഴേക്ക് പ്ലാന്‍ മാറ്റേണ്ടി വരും.
തറവിസ്തീര്‍ണ അനുപാതം (എഫ്.എ.ആര്) കണക്കാക്കുന്നതിലും മാറ്റം വന്നിട്ടുണ്ട്. നേരത്തേ ലിഫ്റ്റ്, പാര്‍ക്കിങ് ഏരിയ, പൈപ്പുകള്‍ക്കായുള്ള ഡെക്ട് ഏരിയ, ബാല്‍ക്കണിയുടെ 50 ശതമാനം എന്നിവ എഫ്.എ.ആറില്‍ പെടുത്തിയിരുന്നില്ല. എന്നാല്‍, പുതിയ വിജ്ഞാപനപ്രകാരം അതുകൂടി എഫ്.എ.ആറില്പെടും.
പുതിയ കെട്ടിടനിർമാണ ചട്ടത്തിലെ പ്രധാന
നിര്‍ദേശങ്ങള്‍:
*പുതുതായി നിര്‍മിക്കുന്ന എല്ലാ കെട്ടിടത്തിനും മഴവെള്ളസംഭരണി നിര്‍ബന്ധം
* ഒരു വാഹനം പാര്‍ക്ക് ചെയ്യുന്നതിന് മൂന്നു മീറ്റര്‍ നിര്‍ബന്ധമാകും. കൂടുതല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് വണ്വേയാണെങ്കില് 3.5 മീറ്ററും ടുവേയാണെങ്കിൽ 5.5 മീറ്ററും പാര്‍ക്കിങ്ങിന് വേണ്ട വീതിയായി കണക്കാക്കും.
* കെട്ടിടം 1000 ചതുരശ്രമീറ്റര്‍ വരെയുള്ളതാണെങ്കില്‍ അഗ്നിരക്ഷാസേനയുടെ എൻ.ഒ.സി ആവശ്യമില്ല. അഗ്നിരക്ഷാ സംവിധാനമുണ്ടെന്ന് തദ്ദേശസ്ഥാപനം ഉറപ്പുവരുത്തിയാല്‍ മതി.
*നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള കാലാവധി മൂന്നുതവണയായി ഒമ്പതു വര്‍ഷമായിരുന്നത് രണ്ടുതവണയായി 10 വര്‍ഷമാക്കി. അതായത് ഒരിക്കല്‍ കിട്ടിയ പെര്‍മിറ്റിന് അഞ്ചുവര്‍ഷം കാലാവധിയുണ്ടാകും.
* പ്രത്യേക ആകൃതിയിലല്ലാതെ കിടക്കുന്ന വസ്തുവിലെ നിർമാണങ്ങൾക്ക് മുൻവശം 2.20 മീറ്ററും 1.20 മീറ്ററും മതിയായിരുന്നു. അതിപ്പോൾ എടുത്തുകളഞ്ഞു.
* കൈവശ സര്‍ട്ടിഫിക്കറ്റിന് നിര്‍മാണം പൂര്‍ത്തിയാക്കിയശേഷം അപേക്ഷ നല്കി 15 ദിവസത്തിനകം നല്‍കണമെന്നായിരുന്നു. ഇനി അപേക്ഷ നല്കി 30 ദിവസത്തിനകം നല്‍കിയാല്‍മതി.
* കെട്ടിടങ്ങള്‍ തമ്മിലെ അകലം നേരത്തേ കണക്കാക്കിയിരുന്നത് ഫ്ലോർ ഏരിയമാത്രം തിട്ടപ്പെടുത്തിയാണ്. ഇനി പോര്‍ച്ചും കെട്ടിട വിസ്തീര്ണവുംകൂടി ഉള്‍പ്പെടുത്തും.
* മുമ്പ് വ്യവസായ- വാണിജ്യ ആവശ്യത്തിനുള്ള കെട്ടിടങ്ങള്‍ എത്ര വലുതായാലും അതിലേക്കുള്ള റോഡിന് ആറു മീറ്റര്‍വരെ മതിയായിരുന്നു. ഇനിയത് 700 ചതുരശ്ര മീറ്ററില്‍ താഴെയെങ്കില്‍ 3.60 മീറ്റര്‍ വീതി മതിയെന്ന നിബന്ധന തുടരും. അതിലും വലുതെങ്കില്‍ ഏഴുമീറ്റര്‍ വേണം.
12,000 ചതുരശ്ര മീറ്ററിലധികമാണ് വിസ്തീര്‍ണമെങ്കില്‍ 10 മീറ്റര്‍ വീതിയുള്ള റോഡ് നിര്‍ബന്ധം.
*ഓഡിറ്റോറിയത്തിലേക്കുള്ള വഴി മുമ്പ് അഞ്ച് മീറ്റര്‍ മാത്രം മതിയായിരുന്നു. ഇനി 700 ചതുരശ്ര മീറ്ററില്‍ കൂടുതലാണ് വിസ്തീര്‍ണമെങ്കില്‍ ഏഴുമീറ്റര്‍ വീതി വേണം. 12,000 ചതുരശ്ര മീറ്ററിലധികമെങ്കില് 10 മീറ്റര്‍.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.