കോഴിക്കോട്ട് ഇന്ന് രോഗം സ്ഥിരീകരിച്ചയാളുടെ ദുബൈയിലെ സഹപ്രവർത്തകനും കോവിഡ്
text_fieldsകോഴിക്കോട്: ജില്ലയിൽ ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത് ഗൾഫിൽനിന്ന് വന്നയാൾക്ക്. ഇദ്ദേഹം ഭാര്യയോടൊപ്പം മാർ ച്ച് 22ന് പുലർച്ച 3.15നുള്ള എമിറേറ്റ്സ് വിമാനത്തിൽ (EK564) ദുബൈയിൽനിന്ന് ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാ വിലെ 8.30ന് എത്തി. തുടർന്ന് എയർപോർട്ട് അധികൃതരുടെ നിർദേശപ്രകാരം വിമാനത്തിലെ മുഴുവൻ യാത്രക്കാരെയും മെഡിക്കൽ പരിശോധനകൾക്ക് വിധേയമാക്കി.
ഇതിനുശേഷം ഇൻഡിഗോ വിമാനത്തിൽ (6E.7974) വൈകീട്ട് 5.15ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. ഇവിടെനിന്ന് എയർപോർട്ട് ടാക്സി കാറിൽ കുന്നുമ്മക്കര പയ്യത്തൂരിലെ വീട്ടിലേക്ക് പോയി.
രാത്രി 7.30ഓടെ വീട്ടിലെത്തി ഐസൊലേഷനിൽ കഴിയുകയായിരുന്നു. ഏപ്രിൽ 14ന് ദുബൈയിലെ സഹപ്രവർത്തകന് രോഗം സ്ഥിരീകരിച്ച വിവരം മനസ്സിലാക്കി ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കുകയുമായിരുന്നു. ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം വടകര കോവിഡ് കെയർ സെൻററിൽ ആംബുലൻസിലെത്തി സാമ്പിൾ നൽകി.
ശനിയാഴ്ച സാമ്പിൾ പോസിറ്റീവ് ആണെന്ന് വിവരം ലഭിച്ച ഉടനെ തന്നെ ഇദ്ദേഹത്തെ വൈകീട്ട് 5.30ഓടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസോലേഷൻ വാർഡിലേക്ക് മാറ്റി. ഇയാളുടെ നില തൃപ്തികരമാണ്. ഇതോടെ ജില്ലയിൽ ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 20 ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.