കോവിഡ് ബാധിച്ച് മലപ്പുറത്ത് ഒരു മരണം കൂടി
text_fields
മലപ്പുറം: കോവിഡ് ബാധിച്ച് മലപ്പുറം ജില്ലയിൽ ഒരു മരണം കൂടി. തൂത സ്വദേശി മുഹമ്മദാണ് (85) കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 30 ആയി.
പ്രമേഹം, രക്തസമ്മർദ്ദം, ശ്വാസകോശരോഗം എന്നിവ അലട്ടിയിരുന്ന മുഹമ്മദിനെ ശ്വാസതടസ്സവും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ആഗസ്റ്റ് പതിനേഴിനാണ് മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുന്നത്.
സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരിയിലേക്ക് മാറ്റിയത്. ക്രിട്ടിക്കൽ കെയർ ടീമിന്‍റെ പരിശോധനയിൽ കോവിഡ് ന്യൂമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ്സ് സിൻഡ്രോം എന്നിവ കണ്ടെത്തിയതോടെ കോവിഡ് ഐ.സി.യുവിലേക്ക് മാറ്റി പ്രോട്ടോകോൾ പ്രകാരം ചികിത്സ ആരംഭിച്ചു.
സ്റ്റേറ്റ് മെഡിക്കൽ ബോർഡിന്‍റെ നിർദ്ദേശ പ്രകാരം പ്ലാസ്മ തെറാപ്പി, ഇഞ്ചക്ഷൻ റംഡസവിർ എന്നിവ നൽകി. ആഗസ്റ്റ് 22ന് രോഗിയുടെ ആരോഗ്യനില വഷളായി. എസിഎൽഎസ് പ്രകാരം ചികിത്സ നൽകിയെങ്കിലും 22ന് രാത്രി മരുന്നുകളോട് പ്രതികരിക്കാതെ രോഗി മരണത്തിന് കീഴടങ്ങി.മുഹമ്മദിന് കോവിഡ് ബാധിച്ചതിന്‍റെ ഉറവിടം ഇതുവരെ കണ്ടെത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.