ഈ മൂന്ന് വിഭാഗക്കാർക്ക് മാത്രം കടകളിൽ പ്രവേശിക്കാം; അറിയാം പുതിയ നിബന്ധനകൾ
text_fieldsതിരുവനന്തപുരം: പുതിയ കോവിഡ് മാർഗരേഖ പ്രകാരം ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും രാത്രി ഒമ്പത് വരെ കടകൾ തുറന്നുപ്രവർത്തിക്കാം. എന്നാൽ, കടകളിൽ പ്രവേശിക്കാൻ മൂന്ന് വിഭാഗക്കാർക്ക് മാത്രമാണ് അനുമതിയുള്ളത്.
രണ്ടാഴ്ച മുമ്പ് ആദ്യഡോസ് വാക്‌സിൻ എങ്കിലും എടുത്തവരോ, 72 മണിക്കൂറിനുള്ളില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി നെഗറ്റീവ് ഫലം ലഭിച്ചവരോ ഒരു മാസത്തിനുള്ളില്‍ കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവരോ ആണെങ്കിൽ കടകളിൽ പ്രവേശിക്കാം. ബാങ്കുകൾ, മാർക്കറ്റുകൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം ഈ നിബന്ധന ബാധകമാണ്.
കടകളുടെ പ്രവര്‍ത്തന സമയം രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരെ അനുവദിക്കും. സാമൂഹിക അകലം പാലിക്കുന്നതിനായി 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ ആയിരിക്കണം പ്രവേശനം. ഇത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൊലീസും വ്യാപാരികളുമായി ചേര്‍ന്ന് യോഗങ്ങള്‍ നടത്തും.
കോവിഡ് നിയന്ത്രണത്തിനായി ടി.പി.ആറിനൊപ്പം മറ്റൊരു ശാസ്ത്രീയമായ മാനദണ്ഡം കൂടി അവലംബിക്കണമെന്നാണ് സര്‍ക്കാരിനു മുന്നില്‍ ഉയര്‍ന്നുവന്ന പൊതുവായ നിര്‍ദ്ദേശം. അതിന്‍റെ ഭാഗമായി പഞ്ചായത്തുകളിലും നഗരസഭ-മുനിസിപ്പൽ വാർഡുകളിലും ജനസംഖ്യയില്‍ 1000 പേരില്‍ എത്രയാള്‍ക്ക് പുതിയതായി രോഗം നിർണയിക്കപ്പെടുന്നുവെന്ന് കണക്കാക്കും. ആയിരം പേരിൽ പത്തിലേറെ പേർ പോസിറ്റീവ് ആയാൽ അവിടെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.
രോഗ വ്യാപനം തടയുന്നതിന് ആള്‍ക്കൂട്ടം നിയന്ത്രിക്കുകയെന്നത് എറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ്. അതിനാല്‍ രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹ്യ കൂട്ടായ്മകള്‍ ഉള്‍പ്പെടെ ജനങ്ങള്‍ കൂടുന്ന സംവിധാനങ്ങള്‍ ഒഴിവാക്കുന്ന രീതി തുടരും.
ആരാധനാലയങ്ങളില്‍ അവയുടെ വിസ്തീര്‍ണം കണക്കാക്കിയാവണം ആളുകള്‍ പങ്കെടുക്കേണ്ടത്. വലിയ വിസ്തീര്‍ണമുള്ളവയിൽ പരമാവധി 40 പേര്‍ക്ക് പങ്കെടുക്കാം. കല്യാണങ്ങളിലും മരണാനന്തര ചടങ്ങുകളിലും പരമാവധി 20 പേര്‍ക്ക് പങ്കെടുക്കാവുന്നതുമാണ്.
ഇന്നത്തെ പൊതു സാഹചര്യവും വാക്‌സിനേഷന്‍റെ പുരോഗതിയും കണക്കിലെടുത്ത് വ്യാപാരസ്ഥാപനങ്ങള്‍ക്ക് ഒരു പ്രദേശത്തെ ജനസംഖ്യയുടെ 1000 പേരില്‍ പത്തില്‍ കൂടുതല്‍ രോഗികള്‍ ഒരാഴ്ച ഉണ്ടായാല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണും, മറ്റുള്ളയിടങ്ങളില്‍ ആഴ്ചയില്‍ 6 ദിവസം പ്രവര്‍ത്തിക്കാന്‍ അനുമതിയും നല്‍കും.
സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഞായറാഴ്ചയും പ്രവര്‍ത്തിക്കാം. ഓണത്തിന്‍റെ തിരക്ക് കൂടി കണക്കിലെടുത്ത് ആഗസ്റ്റ് 22 ഞായറാഴ്ചയും ലോക്ണ് നിയന്ത്രണങ്ങള്‍ ഒഴിവാക്കും. ഉത്സവകാലമായതിനാൽ സാമൂഹ്യ അകലം പാലിക്കുന്നതിനുള്ള നടപടികള്‍ ആള്‍ക്കൂട്ടം വരാനിടയുള്ള വ്യാപാരസ്ഥാപനങ്ങള്‍ എടുക്കേണ്ടതാണ്. ഇതിന് പ്രത്യേകമായ സംവിധാനം വ്യാപാര സ്ഥാപനങ്ങള്‍ ഒരുക്കണം. ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന് ഹോം ഡെലിവറി സൗകര്യം വിപുലീകരിക്കണം.പൊലീസും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ മേല്‍നോട്ടം വഹിക്കുകയും ആവശ്യമായ പരിശോധന നടത്തുകയും ചെയ്യുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.