കേരളത്തിൽ പുതിയ കരിനിയമം? ബെഹ്റയുടെ 'മക്കോക്ക മോഡൽ' പരാമർശം ശരിവെച്ച് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കേരളത്തിൽ ഒരു കരിനിയമംകൂടി അണിയറയിൽ ഒരുങ്ങുന്നെന്ന സൂചന നൽകി ഡി.ജി.പി ലോക്നാഥ് ബെഹ്റ. സംഘടിത കുറ്റകൃത്യങ്ങൾ തടയാൻ മഹാരാഷ്ട്രയിലെ മക്കോക്കയുടെ മാതൃകയിൽ നിയമം കൊണ്ടുവരണമെന്ന ശിപാർശ സർക്കാറിന് സമർപ്പിച്ചെന്നാണ് അദ്ദേഹം പറഞ്ഞത്. അതിനെ അനുകൂലിക്കുന്ന നിലയിൽ, സംഘടിത കുറ്റകൃത്യം തടയാൻ പുതിയ ക്രമീകരണം കൊണ്ടുവരുന്നത് ആലോചിക്കുമെന്ന് മുഖ്യമന്ത്രിയും പ്രതികരിച്ചു.
സ്വർണക്കടത്ത് പോലുള്ള സംഘടിത കുറ്റകൃത്യങ്ങൾ തടയാൻ ഇത്തരം നിയമം കൊണ്ടുവരണമെന്നാണ് ബെഹ്റ പറയുന്നത്. എന്നാൽ, അതിനു പിന്നിലെ ലക്ഷ്യം മറ്റുപലതുമാണെന്ന സംശയമാണുയരുന്നത്. സ്വർണക്കടത്ത് പോലുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിന് കേന്ദ്ര നിയമങ്ങളുണ്ട്. അതിനപ്പുറം പുതിയ നിയമം കൊണ്ടുവരുന്നതിനുപിന്നിൽ പൊലീസിന് കൂടുതൽ അധികാരം നൽകലാണ് ലക്ഷ്യം. ഇത്തരം നിയമങ്ങൾ വ്യക്തി സ്വാതന്ത്ര്യത്തെ കൂച്ചുവിലങ്ങിടുന്നതാണ്. യു.എ.പി.എ ആക്ടിന് സമാനമായ വ്യവസ്ഥകളാണ് ഇതിലുമുണ്ടാകുക.
നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ തടവിൽ പാർപ്പിക്കാൻ കേരള ആൻറി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് (കാപ) ഉണ്ട്. 2007ൽ വന്ന നിയമത്തിൽ 2014ൽ ഭേദഗതിയും വരുത്തി. ഇതിെൻറ അടിസ്ഥാനത്തിൽ നിരന്തരം കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവരെ ഒരു വർഷംവരെ കരുതൽ തടവിൽ വെക്കാം. ഗുണ്ട, റൗഡി വിഭാഗങ്ങളായി പരിഗണിച്ചാണ് തടവുശിക്ഷ. വകുപ്പുകൾ തെറ്റായി ഉപയോഗിച്ചാൽ അതിൽ ഇടപെട്ട് ദുരുപയോഗം തടയുന്നതിന് റിട്ട. ജഡ്ജിയുടെ നേതൃത്വത്തിലുള്ള പരിശോധനാ സമിതിയും വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുണ്ട്. അത്തരം നിയമം നിലനിൽക്കുേമ്പാൾ പുതിയത് വരുന്നതിെൻറ സാേങ്കതികത്വമാണ് ചോദ്യംചെയ്യപ്പെടുന്നത്.
യു.എ.പി.എ കുറ്റംചുമത്തി അറസ്റ്റുകൾ നടന്നപ്പോൾ ഇത്തരം കരിനിയമം നടപ്പാക്കരുതെന്ന് സി.പി.െഎയും പ്രതിപക്ഷ പാർട്ടികളും നിയമസഭയിലടക്കം ആവശ്യപ്പെട്ടിരുന്നു. ആ സാഹചര്യം നിലനിൽക്കെയാണ് മറ്റൊരു കരിനിയമം കൊണ്ടുവരുന്നത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.