അട്ടപ്പാടിയില്‍ പുതിയ അണക്കെട്ട്; 458 കോടിയുടെ ജലസേചനപദ്ധതി
text_fieldsതിരുവനന്തപുരം: അട്ടപ്പാടിയില്‍ പുതിയ ഡാം നിര്‍മിക്കാനും വന്‍കിട ജലസേചനപദ്ധതി ന ടപ്പാക്കാനും ജലസേചനവകുപ്പ് ഒരുങ്ങുന്നു. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് വന്‍കിട ജലസേചനപദ്ധതി ജലസേചനവകുപ്പ് തയാറാക്കുന്നത്. ഇത് സംബന്ധിച്ച് 458 കോടിയുടെ വിശദമായ പദ്ധതിരേഖ തയാറായി. കഴിഞ്ഞദിവസം ഐ.എം.ജിയില്‍ നടന്ന ചടങ്ങില്‍ പദ്ധതിരേഖ മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്ക് കൈമാറി.
അഗളി-ഷോളയാര്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ചുള്ള കോണ്‍ക്രീറ്റ് അണക്കെട്ടാണ് വിഭാവനം ചെയ്തിട്ടുള്ളത്. 450 മീറ്റര്‍ നീളവും 51.5 മീറ്റര്‍ ഉയരവും ഈ അണക്കെട്ടിനുണ്ടാവും. മുകള്‍ഭാഗത്തിന് എട്ട് മീറ്റര്‍ വീതിയുണ്ടാവും. 9.5x7.0 മീറ്റര്‍ വീതമുള്ള അഞ്ച് ഷട്ടറുകളാവും ഡാമില്‍ ഉണ്ടാവുക. വലതുകരയിലും ഇടതുകരയിലുംകൂടി 47 കിലോമീറ്റര്‍ ദൂരത്തില്‍ കോണ്‍ക്രീറ്റ് പൈപ്പിലൂടെ ജലം കര്‍ഷകര്‍ക്ക് എത്തിച്ചുനല്‍കും.ഒരു മീറ്റര്‍ വ്യാസമുള്ള പൈപ്പാണ് ജലവിതരണത്തിന് ഉപയോഗിക്കുന്നത്. അതിനാല്‍ ജലനനഷ്ടം കുറക്കാന്‍ കഴിയും. വാര്‍ഷിക അറ്റകുറ്റപ്പണിക്കും ഭൂമി ഏറ്റെടുക്കലിനും അധികം പണം ചെലവഴിക്കേണ്ടിവരില്ല എന്ന നേട്ടവും ഇതിലുണ്ട്.
ആദിവാസിമേഖലയിലെ കര്‍ഷകര്‍ക്കാണ് ഈ പദ്ധതിയുടെ നേട്ടം പ്രധാനമായും ലഭിക്കുന്നത്. ഇതിനൊപ്പം മൈക്രോ ഇറിഗേഷന്‍ പദ്ധതികൂടി നടപ്പാക്കാനും ജലസേചനവകുപ്പ് ലക്ഷ്യം െവക്കുന്നുണ്ട്.ആകെ 4255 ഹെക്ടര്‍ പ്രദേശത്തെ കൃഷിക്ക് ജലസേചനസൗകര്യം ലഭ്യമാക്കും. കുടിവെള്ളവിതരണ സംവിധാനവും ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്. ഏഴ് ദശലക്ഷം ലിറ്റര്‍ ജലമാണ് കുടിവെള്ളവിതരണത്തിനായി ഉപയോഗിക്കുക.
വ്യവസായിക ആവശ്യത്തിനും ഇവിടെനിന്ന് ജലം നല്‍കും. വേനല്‍കാലത്ത് ഡാമില്‍നിന്ന് ചുരുങ്ങിയ തോതില്‍ വെള്ളം തുറന്ന് വിട്ട് പുഴയിലെ പാരിസ്ഥിതികസന്തുലനം ഉറപ്പാക്കുകയും ചെയ്യും. കാവേരി നദീജലത്തില്‍നിന്ന് കേരളത്തിന് ഭവാനിപ്പുഴയില്‍ ലഭ്യമാക്കേണ്ട ജലം പൂര്‍ണമായും വിനിയോഗിക്കുന്നതാണ് ഈ പദ്ധതി.
വെള്ളപ്പൊക്കനിയന്ത്രണത്തിന് കൂടുതല്‍ ഡാമുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന പെരുമഴയുടെ സാഹചര്യത്തില്‍ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനുള്ള ഡാമുകള്‍ സ്ഥാപിക്കാന്‍ ജലസേചനവകുപ്പ് ഒരുങ്ങുന്നു. ആദ്യഘട്ടത്തില്‍ അഞ്ച് സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനുള്ള പഠനം നടന്നുവരുന്നു. 2018 ലെയും 2019 ലെയും പ്രളയങ്ങളുടെ പശ്ചാത്തലത്തിലാണ് വെള്ളപ്പൊക്കനിയന്ത്രണത്തിനായി ഡാമുകള്‍ സ്ഥാപിക്കുന്നതിെൻറ സാധ്യത ആരായാന്‍ ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിർദേശിച്ചത്.ഇതിെൻറ അവലോകനയോഗം കഴിഞ്ഞദിവസം മന്ത്രിയുടെ ചേംബറില്‍ നടന്നു.
ഈ യോഗത്തിലാണ് അഞ്ച് സ്ഥലങ്ങളില്‍ വെള്ളപ്പൊക്കനിയന്ത്രണഡാമുകള്ക്ക് സാധ്യതയുള്ളതായി വിലയിരുത്തിയത്. ഇത് സംബന്ധിച്ച വിശദമായ പഠനം നടത്തുന്നതിന് യോഗത്തില്‍ മന്ത്രി നിര്‍ദേശിച്ചു. അച്ചന്‍കോവില്‍, പമ്പ, പെരിയാര്‍ നദികളിലാണ് കൂടുതല്‍ ഡാമുകള്‍ വേണ്ടതെന്നാണ് പൊതുനിർദേശം. അതേസമയം കൂടുതല്‍ ഡാമുകള്‍ നിർമിക്കുന്നതിന് കൂടുതല്‍ സാമ്പത്തികസഹായം ലഭിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാറിെൻറ സഹായം തേടാനാണ് വകുപ്പ് ഉദ്ദേശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.