സംഘടിത കുറ്റകൃത്യങ്ങള്‍ തടയാൻ പൊലീസിൽ പുതിയ വിഭാഗം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടാ പ്രവർത്തനങ്ങളും കൊലപാതകങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ സംഘടിത കുറ്റകൃത്യങ്ങള്‍ തടയാൻ പൊലീസിൽ പുതിയ വിഭാഗം വരുന്നു.
ജില്ലകൾ തോറും ഗുണ്ടാവിരുദ്ധ സ്ക്വാഡുകളുടെ പ്രവർത്തനം ശക്തമാക്കും. സംസ്ഥാനതലത്തിൽ എ.ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥെൻറ നിയന്ത്രണത്തിലാകും ഈ വിഭാഗം. പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി മനോജ് എബ്രഹാമിന് പുതിയ ചുമതല നൽകുമെന്നാണ് അറിയുന്നത്.
ജില്ലകളിൽ ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനാകും നേതൃത്വം. ഗുണ്ട-ലഹരി മാഫിയ സംഘങ്ങളുടെ പ്രവർത്തനം, സാമ്പത്തിക ഇടപാട്, ഇവരുടെ ബന്ധം എന്നിവ പരിശോധിക്കും.
നേരത്തേ ഓരോ സ്റ്റേഷൻ പരിധിയിലും സി.ഐയുടെ നിയന്ത്രണത്തിൽ ഷാഡോസ് എന്ന പേരിൽ ഗുണ്ടാവിരുദ്ധ സ്ക്വാഡുകൾ പ്രവർത്തിച്ചിരുന്നു. എന്നാൽ, ഉരുട്ടിക്കൊല ഉൾപ്പെടെ വിവാദങ്ങളുണ്ടായ സാഹചര്യത്തിൽ സ്ക്വാഡുകൾ പിരിച്ചുവിടുകയായിരുന്നു. ഗുണ്ടകളെ അമർച്ച ചെയ്യാൻ സംഘടിത പൊലീസ് സംഘമില്ലെന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് പ്രത്യേക സംഘം രൂപവത്കരിക്കാൻ സർക്കാറിന് ഡി.ജി.പി ശിപാർശ നൽകിയത്.
ശിപാർശ സർക്കാർ അംഗീകരിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് ദിവസങ്ങൾക്കുള്ളിൽ പുറത്തിറങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.