സംസ്ഥാനത്ത് വൈദ്യുതിനിരക്ക് കൂട്ടി; ഇന്നുമുതൽ പ്രാബല്യത്തിൽ
text_fieldsതിരുവനന്തപുരം: മലപ്പുറം ഉപതെരഞ്ഞെടുപ്പുഫലം വന്നതിന് പിന്നാലെ സംസ്ഥാനത്ത് വൈദ്യുതിനിരക്ക് കൂട്ടി. മൂന്നുവർഷത്തെ ഇടവേളക്കുശേഷം നടപ്പാക്കുന്ന വർധന ചൊവ്വാഴ്ച നിലവിൽ വരും. 10 മുതൽ 50 പൈസ വരെയാണ് യൂനിറ്റിന് വർധന. ഗാർഹിക വൈദ്യുതി ഉപഭോക്താക്കളുടെ ഫിക്സഡ് ചാർജും വർധിച്ചു. വ്യവസായങ്ങൾക്ക് വൻവർധനയില്ല. ദാരിദ്ര്യരേഖക്ക് താഴെ മാസം 40 യൂനിറ്റിൽ താഴെ ഉപയോഗിക്കുന്നവരും 1000 വാട്ട് വരെ കണക്റ്റഡ് ലോഡ് ഉള്ളവരുമായ വീട്ടുകാർക്കും നിരക്ക് വർധനയില്ല. കാർഷിക സബ്സിഡി കൂടുതൽ വിളകൾക്ക് ബാധകമാക്കി. മാസം 400 യൂനിറ്റിന് മുകളിൽ ഉപയോഗിക്കുന്ന വീട്ടുകാരെയും ഉയർന്ന താരിഫ് നിലവിൽ നൽകുന്ന വാണിജ്യ-വ്യവസായ ഉപഭോക്താക്കൾ അടക്കം 15 വിഭാഗങ്ങെള നിരക്ക് വർധനയിൽനിന്ന് ഒഴിവാക്കി. 550 കോടിയാണ് വർധനയിലൂടെ ബോർഡിന് അധിക വരുമാനം ലഭിക്കുക. അഞ്ചുശതമാനം മാത്രമാണ് വർധനയെന്ന് ഇക്കാര്യം തീരുമാനിച്ച വൈദ്യുതി െറഗുലേറ്ററി കമീഷൻ അറിയിച്ചു.
വീടുകൾക്ക് 10 മുതൽ 50 പൈസ വരെയാണ് യൂനിറ്റിന് വർധന വരുത്തിയിരിക്കുന്നത്. ഫിക്സഡ് ചാർജ് സിംഗിൾ ഫേസിന് മാസം 10 രൂപയും ത്രീഫേസിന് 20 രൂപയും വർധിപ്പിച്ചു. ഇക്കുറി െറഗുലേറ്ററി കമീഷൻ സ്വന്തം നിലയിലാണ് നിരക്ക് വർധന കൊണ്ടുവന്നത്. വീടുകളുടെ നിരക്ക് വർധനയിലൂടെ 300 കോടിയും വ്യവസായത്തിൽനിന്ന് 49 കോടിയും പാർട്ടി ഒാഫിസ് ക്ലബുകൾ എന്നിവയിൽനിന്ന് രണ്ടുകോടിയും തെരുവുവിളക്കുകളിൽ നിന്ന് 22 കോടിയും ഹൈടെൻഷൻ വിഭാഗത്തിൽനിന്ന് 56 കോടിയും എക്സ്ട്രാ ഹൈടെൻഷനിൽനിന്ന് 34 കോടിയും വിതരണ ഏജൻസികളിൽനിന്ന് 28 കോടിയും അധികവരുമാനം പ്രതീക്ഷിക്കുന്നു.
മറ്റ് തീരുമാനങ്ങൾ
- എൻഡോസൾഫാൻ ദുരിതബാധിതർക്ക് പ്രതിമാസം 150 യൂനിറ്റുവരെ 1.50 രൂപ നിരക്കിൽ വൈദ്യുതി നൽകും.
- കാർഷികവിഭാഗത്തിന് താരിഫ് വർധിപ്പിക്കില്ല. ഭക്ഷ്യ-ധാന്യവിളകൾക്ക് മാത്രമുണ്ടായിരുന്ന നിരക്ക് മറ്റ് വിളകൾക്കും ബാധകമാക്കി. വിളകളുടെ തരം പരിഗണിക്കാതെ പച്ചക്കറികൾ, പഴവർഗങ്ങൾ, തെങ്ങ്, കമുക്, കുരുമുളക്, കൊക്കോ, ജാതി, ഗ്രാമ്പൂ എന്നിവയുടെ കൃഷിക്കും ഏലം, കാപ്പി തുടങ്ങിയ എല്ലാ കാർഷിക വിളകൾക്കും വേണ്ട ജലസേചനത്തിന് രണ്ടുരൂപ നിരക്കിൽ വൈദ്യുതി.
- 500 യൂനിറ്റുവരെ മാസ ഉപഭോഗമുള്ള സ്വകാര്യ ആശുപത്രികൾക്ക്, സർക്കാർ ആശുപത്രിയുടെ നിരക്കായ 5.50 രൂപക്ക് വൈദ്യുതി. മെഡിക്കൽ കോളജുകളുടെ നിലവിെല താരിഫിൽ ചെറിയ ഇളവു നൽകും.
- കൊച്ചി മെേട്രാക്ക് കുറഞ്ഞ നിരക്ക്. സാധാരണ റെയിൽവേ ട്രാക്ഷെൻറ നിരക്കായ 5.10 രൂപയെക്കാൾ 30 പൈസ കുറച്ച് 4.80ന് നൽകും.
- 2000 വാട്ട് വരെ കണക്ടഡ് ലോഡുള്ളതും പ്രതിമാസ ഉപഭോഗം 100 യൂനിറ്റിൽ താഴെയുള്ളതുമായ വായനശാലകൾക്ക് 1.80 രൂപ നിരക്കിൽ വൈദ്യുതി.
- വ്യവസായിക യൂനിറ്റുകളുടെയും നാണ്യവിളത്തോട്ടങ്ങളുടെയും കോളനികളിലെ താമസക്കാർക്ക് ഫിക്സഡ് ചാർജ് ഒരു വീടിന് 30 രൂപയാക്കി നിശ്ചയിച്ചു. നിലവിൽ ഒരു കോളനിക്ക് മാസം 2200 രൂപയായിരുന്നു. വൈദ്യുതി ചാർജ് നിലവിെല 6.50 രൂപയിൽനിന്ന് കുറക്കും.
- ജലധാര, സുജലധാര, ജലനിധി തുടങ്ങി ഗ്രാമീണ കുടിവെള്ള വിതരണ യൂനിറ്റുകൾക്ക് ഗാർഹികനിരക്കിൽ വൈദ്യുതി.
- ശരാശരി വിലയുടെ 120 ശതമാനത്തിൽ കൂടുതൽ ഉയർന്നനിരക്കിൽ താരിഫ് ഉള്ള എൽ.ടി മൂന്ന്(എ), എൽ.ടി മൂന്ന് (ബി), എൽ.ടി ആറ്(എ), എൽ.ടി ആറ് (ബി), എൽ.ടി ആറ് (സി), എൽ.ടി ആറ്(എഫ്), എൽ.ടി ഏഴ്(എ), എൽ.ടി ഏഴ്(ബി), എൽ.ടി ഏഴ്(സി), എൽ.ടി (ഒമ്പത്), െഹെടെൻഷൻ നാല്, എക്സ്ട്രാ ഹൈടെൻഷൻ 220 കെ.വി, ഇ.എച്ച്.ടി ജനറൽ, ഇ.എച്ച്.ടി വാണിജ്യം എന്നീ വിഭാഗങ്ങൾക്ക് നിരക്ക് വർധനയില്ല. അവർക്ക് നിലവിലെ താരിഫ് തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.