ആറളം വന്യജീവി സങ്കേതത്തിൽ കല്ലുപൊത്തൻ, പുള്ളികൊയ്ത മത്സ്യങ്ങളെ കണ്ടെത്തി
text_fieldsകേളകം: ആറളം വന്യജീവി സങ്കേതത്തിൽ രണ്ടു ദിവസങ്ങളിലായി നടന്ന ശുദ്ധജല മത്സ്യ സർവേ സമാപിച്ചു.
വന്യജീവി സങ്കേതത്തിന് അകത്തുകൂടി ഒഴുകുന്ന ചീങ്കണ്ണി പുഴയുടെ ഭാഗങ്ങളിലും ഇരിട്ടി പുഴയിലുമായി 48 ഇനം മത്സ്യങ്ങളെയാണ് സർവേയിൽ കണ്ടെത്താനായത്.
ചുവന്ന പട്ടികയിൽ ദുർബല ജീവികളുടെ വിഭാഗത്തിൽ കല്ലുപൊത്തൻ, പുള്ളികൊയ്ത എന്നിവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞു. ശുദ്ധജല മത്സ്യങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന കറ്റിയുടെയും പശ്ചിമഘട്ടത്തിലെ തനതായ മീശയില്ലാക്കൂരിയുടെയും ഗണ്യമായ കുറവ് രേഖപ്പെടുത്തി.
പ്രളയാനന്തരം പുഴയിൽ വന്ന ഘടനാമാറ്റങ്ങളായിരിക്കാം ഇതിന് കാരണമെന്ന് മത്സ്യ നിരീക്ഷകൻ സി.പി. ഷാജി അഭിപ്രായപ്പെട്ടു. ഡോ. ജാഫർ പാലോട്, സുബ്രഹ്മണ്യൻ, കെ.എ. ഗിരീഷ് കുമാർ, ഗവേഷണ വിദ്യാർഥികൾ, തളിപ്പറമ്പ് സർ സയ്യിദ് കോളജിലെ വിദ്യാർഥികൾ, ആറളം വന്യജീവി സങ്കേതത്തിലെ ജീവനക്കാർ എന്നിവർ സർവേയിൽ പങ്കെടുത്തു. സമാപന ചടങ്ങ് വൈൽഡ് ലൈഫ് വാർഡൻ എ. ഷജ്ന ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.