തിരുവനന്തപുരം മൃഗശാലയിൽ പുതിയ അതിഥികളെത്തി
text_fieldsതിരുവനന്തപുരം: കാണികൾക്ക് പുതിയ കാഴ്ചയൊരുക്കാൻ മൃഗശാലയിൽ പുതിയ അതിഥികളെത്തി. മംഗളൂരുവിലെ പീലിക്കുളം മൃഗശാലയിൽനിന്ന് മൂന്ന് രാജവെമ്പാല, നാല് മണ്ണൂലി പാമ്പുകൾ എന്നിവയാണ് മൃഗശാലയിൽ തിങ്കളാഴ്ച രാത്രിയോടെ എത്തിച്ചത്. ലോക്ക് ഡൗണിനുമുമ്പ് പലതവണ എത്തിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും സാേങ്കതിക കാരണങ്ങളാൽ കൊണ്ടുവരാൻ പറ്റാതിരുന്ന പാമ്പുകളെയാണ് ഇവിടേക്ക് കൊണ്ടുവന്നത്.
പകരം രണ്ടു ജോടി റിയപക്ഷികളെയും രണ്ട് സാം ഡിയറിനെയും അവിടേക്ക് കൈമാറി. മൃഗശാലയിൽ ആകെയുണ്ടായിരുന്ന 'ജാക്ക്'എന്ന രാജവെമ്പാല കഴിഞ്ഞ ജൂണിൽ ചത്തിരുന്നു. രണ്ട് പെൺ രാജവെമ്പാലയെയും ഒരു ആൺ രാജവെമ്പാലയെയുമാണ് എത്തിക്കുന്നത്. കോവിഡ് രോഗബാധയും തുടർന്നുള്ള ലോക്ക് ഡൗണും കാരണമാണ് നടപടികൾ നീണ്ടുപോയതെന്നും ഇപ്പോൾ അനുകൂല സാഹചര്യം വന്നപ്പോഴാണ് ഇവയെ കൊണ്ടുവരുന്നതെന്നും മൃഗശാല സൂപ്രണ്ട് അനിൽ കുമാർ വ്യക്തമാക്കി.
മംഗളൂരുവിൽനിന്ന് ഇവയെ കൊണ്ടുവരാൻ തിരുവനന്തപുരം മൃഗശാലയിൽനിന്ന് സൂപ്രണ്ടും മൃഗശാല ഡോക്ടറുമടങ്ങുന്ന സംഘം വ്യാഴാഴ്ചയാണ് മംഗളൂരുവിലേക്ക് പോയത്. കോവിഡ് ഭീതി ഒഴിഞ്ഞതോടെ മ്യൂസിയം പരിസരത്തും മൃഗശാല കാണാനും കുട്ടികളുൾപ്പെടെ നിരവധിയാളുകളാണ് ദിവസവും എത്തുന്നത്. വിനോദസഞ്ചാരികളായി വിവിധ ജില്ലകളിൽ നിന്നെത്തുന്നവരുെട എണ്ണവും വർധിച്ചിട്ടുണ്ട്. പുതിയ അതിഥികൾ കൂടി വരുന്നതോടെ കൂടുതൽ കാണികൾ മൃഗശാല സന്ദർശകരായെത്തുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.