Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്​:...

കോവിഡ്​: ഉത്സവങ്ങൾക്കും പൊതുപരിപാടികൾക്കും പുതിയ മാർഗനിർദേശങ്ങൾ

text_fields
bookmark_border
social-distancing
cancel

സംസ്​ഥാനത്ത്​ അതിതീവ്ര കോവിഡ്​ റിപ്പോർട്ട്​ ചെയ്യുകയും രോഗവ്യാപനം കൂടുമെന്ന്​ മുന്നറിയിപ്പുണ്ടാകുകയും ചെയ്​ത സാഹചര്യത്തിൽ ഉത്സവങ്ങൾക്കും പൊതു പരിപാടികൾക്കുമായി ആരോഗ്യ വകുപ്പ്​ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി.

  • കണ്ടയിൻമെന്‍റ്​ സോണുകളിൽ ഉത്സവചടങ്ങുകൾ പാടില്ല.
  • 65 വയസിന്​ മുകളിലുള്ളവർ, ഗർഭിണികൾ, 10 വയസിന്​ താഴെയുള്ള കുട്ടികൾ എന്നിവർ ചടങ്ങുകളിൽ പ​ങ്കെടുക്കരുത്​.
  • ചടങ്ങുകൾക്ക്​ നേതൃത്വം നൽകുന്നവരടക്കമുള്ള എല്ലാവരും മാസ്​ക്​ ധരിക്കണം. ആളുകൾ തമ്മിൽ ഒരു മീറ്ററെങ്കിലും അകലം ഉറപ്പുവരുത്തണം.
  • ഒരു ഘട്ടത്തിലും ആൾകൂട്ടം ഉണ്ടാകുന്നില്ലെന്ന്​ ഉത്സവ അധികൃതർ ഉറപ്പുവരുത്തണം.
  • അന്നദാനം പോലുള്ള ചടങ്ങുകളിൽ ഒരുമിച്ചിരുന്ന്​ ഭക്ഷണം കഴിക്കരുത്​. അത്തരം ചടങ്ങുകൾ ഒഴിവാക്കാനാകാത്തതാണെങ്കിൽ സാമൂഹിക അകലം ഉറപ്പുവരുത്തണം.
  • ചടങ്ങുകൾക്ക്​ എത്തുന്നവർക്ക്​ രോഗലക്ഷണങ്ങൾ ഇല്ല എന്ന്​ ഉറപ്പുവരുത്താനുള്ള പരിശോധന സംവിധാനം പ്രവേശന കവാടങ്ങളിൽ വേണം. ചടങ്ങുകൾക്ക്​ നേതൃത്വം നൽകുന്ന പുരോഹിതൻമാരെയടക്കം പരിശോധനക്ക്​ വിധേയമാക്കണം. രോഗലക്ഷണം ഉള്ളവർ പരിപാടികൾക്കെത്തരുത്​.
  • ബാരിക്കേഡുകൾ സ്​ഥാപിച്ചും സ്​ഥലം അടയാളപ്പെടുത്തിയും സാമൂഹിക അകലം പാലിക്കാനുള്ള സംവിധാനങ്ങൾ ഉത്സവ സംഘാടകർ ഒരുക്കിയിരിക്കണം.
  • പൊതുവായ ഏതെങ്കിലും പ്രതലത്തിൽ തൊടുന്ന സാഹചര്യമുണ്ടെങ്കിൽ അവിടെ അണുവിമുക്​തമാക്കാനുള്ള സംവിധാനം ഉണ്ടാകണം.
  • ഉത്സവത്തിൽ പ​െങ്കടുത്തവർ അടുത്ത 14 ദിവസം ലക്ഷണങ്ങൾ ഉണ്ടോയെന്ന്​ സ്വയം നിരീക്ഷിക്കണം. ലക്ഷണങ്ങൾ പ്രകടമായാൽ റിപോർട്ട്​ ചെയ്യണം.
  • പരിപാടികളിൽ പ​​ങ്കെടുക്കുന്നവരുടെ പേരും ഫോൺ നമ്പരും ശേഖരിക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid guidlines​Covid 19
Next Story