തൃക്കാക്കരയില്‍ കോണ്‍ഗ്രസിന് പുതിയ തലവേദന; മുസ്ലിം ലീഗ് കൗൺസിലർമാർ വിപ്പ് സ്വീകരിച്ചില്ല
text_fieldsതൃക്കാക്കര: നഗരസഭയിൽ ചെയർപേഴ്സൺ അജിത തങ്കപ്പനെതിരെ പ്രതിപക്ഷം നാളെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരിക്കേ കോൺഗ്രസിന് പുതിയ തലവേദന സൃഷ്ടിച്ച് മുസ്ലിം ലീഗിലെ ഒരു വിഭാഗം.
ലീഗ് പാർലമെന്‍ററി പാർട്ടി യോഗത്തിൽ മൂന്ന് അംഗങ്ങൾ വിപ് സ്വീകരിച്ചില്ല. വൈസ് ചെയര്‍മാന്‍ സ്ഥാനത്തിന് പുറമെ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനവും വേണമെന്നാണ് ലീഗിലെ ഒരുവിഭാഗത്തിന്‍റെ ആവശ്യം. നിബന്ധനകൾ അംഗീകരിച്ചാൽ മാത്രമേ വിപ് കൈപ്പറ്റുവെന്നാണ് അവരുടെ നിലപാട്.
കലാപക്കൊടി ഉയർത്തിയ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ഡി.സി.സി ഇടപെട്ടതോടെ വിപ്പ് സ്വീകരിച്ചിട്ടും ലീഗ് അംഗങ്ങള്‍ വിപ്പ് സ്വീകരിക്കാൻ തയാറാകാത്തതാണ് കോൺഗ്രസിനെ പുതിയ പ്രതിസന്ധിയിലാക്കിയത്. അജിത തങ്കപ്പനെതിരെ നിലപാടെടുത്ത വി.ഡി. സുരേഷും രാധാമണി പിള്ളയുമടക്കം നാല് കൗണ്‍സിലര്‍മാരാണ് വിപ്പ് കൈപ്പറ്റിയത്. ഞായറാഴ്ചയ്ക്കകം മുന്നോട്ടുവച്ച ആവശ്യങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കുമെന്ന് ഡി.സി.സി അധ്യക്ഷൻ മുഹമ്മദ് ഷിയാസും കെ. ബാബു എം.എല്‍.എയും വിമതര്‍ക്ക് ചര്‍ച്ചയിൽ ഉറപ്പ് നൽകി.
അഞ്ച് കൗൺസിലർമാരാണ് നഗരസഭയിൽ ലീഗിനുള്ളത്. ആവശ്യങ്ങൾ അംഗീകരിച്ചാൽ യു.ഡി.എഫ് തീരുമാനത്തിന് ഒപ്പമുണ്ടാകുമെന്നാണ് മൂന്ന് കൗൺസിലർമാർ ജില്ലാ നേതൃത്വത്തെ അറിയിച്ചത്.
43 അംഗ കൗണ്‍സിലില്‍ യു.ഡി.എഫിന് 21ഉം എല്‍ഡിഎഫിന് 17ഉം അംഗങ്ങളാണുള്ളത്. അഞ്ച് സ്വതന്ത്രരിൽ നാലുപേരുടെ പിന്തുണയിലാണ് യു.ഡി.എഫിന് ഭരണം ലഭിച്ചത്. ഒരു സ്വതന്ത്രന്‍റെ പിന്തുണ എൽ.ഡിഎഫിനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.