ശരിയായ ചികിത്സ രോഗിയുടെ അവകാശമാക്കാൻ വ്യവസ്ഥചെയ്യുന്ന സ്വകാര്യ ബിൽ സഭയിൽ
text_fieldsതിരുവനന്തപുരം: ശരിയായചികിത്സ രോഗികളുടെ അവകാശമാക്കുന്നതിന് വ്യവസ്ഥചെയ്യുന്ന ചികിത്സാവകാശ മിഷൻ ബില്ലിന് കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ നിയമസഭയിൽ അവതരണാനുമതിതേടി. സംസ്ഥാനത്തെ അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി മേഖലകളിൽ പ്രവർത്തിക്കുന്ന സർക്കാർ-സ്വകാര്യ ആശുപത്രികളിൽ രോഗികൾക്ക് ചികിത്സകിട്ടാത്ത സാഹചര്യത്തിന് മാറ്റംവരുത്താൻ ലക്ഷ്യമിട്ടാണ് ബിൽ തയാറാക്കിയതെന്ന് ആബിദ് ഹുസൈൻ തങ്ങൾ പറഞ്ഞു. ആശുപത്രികളിൽ എത്തുന്നവർക്ക് ശരിയായ ചികിത്സയും മരുന്നുകളും ലഭ്യമാകുന്നുണ്ടോ എന്ന് പരിശോധിക്കാൻ ചികിത്സാവകാശ കമീഷൻ രൂപവത്കരിക്കണമെന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ.
സർവിസിലുള്ളതോ റിട്ടയർ ചെയ്തതോ ആയ ന്യായാധിപനായിരിക്കും ചികിത്സാവകാശ മിഷെൻറ ചെയർമാൻ. ആരോഗ്യവകുപ്പ് സെക്രട്ടറി, ഡയറക്ടർ, ഹോമിയോ ഡയറക്ടർ, ആയുർവേദ ഡയറക്ടർ, തദ്ദേശസ്വയംഭരണ വകുപ്പ് ഡയറക്ടർ, നഗരകാര്യ ഡയറക്ടർ, ആരോഗ്യമേഖലയിൽ നിന്നുള്ള മൂന്നുപേർ എന്നിവരായിരിക്കും കമീഷൻ അംഗങ്ങൾ. രോഗികൾക്ക് നൽകുന്ന മരുന്നുകളും ചികിത്സാരീതികളും രോഗം മാറുന്നതിന് വേണ്ടിയാണോ എന്ന് പരിശോധിക്കുക, രോഗവിവരം രോഗിയോടും ബന്ധുക്കളോടും പറയാത്ത ഡോക്ടർമാരെയും ആശുപത്രികളെയും മേഖലയിൽനിന്ന് ഒഴിവാക്കാൻ നടപടിയെടുക്കുക, അമിതഫീസ് ഈടാക്കുന്ന ആശുപത്രികളെയും അമിതമരുന്ന് വില ഈടാക്കുന്ന സ്ഥാപനങ്ങളെയും നിയന്ത്രിക്കുക എന്നിവയാണ് ചികിത്സമിഷെൻറ ചുമതലകൾ.
ചികിത്സകിട്ടാതെ തമിഴ്നാട് സ്വദേശി മുരുകൻ മരിക്കാനിടയായത് ഇത്തരമൊരു ബില്ലിെൻറ ആവശ്യകതയിലേക്കാണ് വിരൽചൂണ്ടുന്നതെന്നും ആബിദ് ഹുസൈൻ തങ്ങൾ പറഞ്ഞു. എന്നാൽ സ്വകാര്യ ആശുപത്രികളുടെയും ലബോറട്ടറികളുടെയും രജിസ്േട്രഷനും നിയന്ത്രണത്തിനുമായി ക്ലിനിക്കൽ സ്ഥാപന ബിൽ സഭയിൽ അവതരിപ്പിച്ച സാഹചര്യത്തിൽ സമാന ലക്ഷ്യത്തോടെയുള്ള പുതിയ നിയമനിർമാണം ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രിക്ക് വേണ്ടി മറുപടിപറഞ്ഞ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ചൂണ്ടിക്കാട്ടി. ബിൽ തുടർചർച്ചകൾക്കായി മാറ്റിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.