ശിവശങ്കറിനെ നീക്കി; മുഹമ്മദ് വൈ. സഫീറുള്ള പുതിയ ഐ.ടി സെക്രട്ടറി
text_fieldsതിരുവനന്തപുരം: സ്വർണ്ണക്കടത്ത് വിവാദങ്ങളുടെ പശ്ചാതലത്തിൽ ഐ.ടി സെക്രട്ടറി ശിവശങ്കറിനെ മാറ്റി. പുതിയ സെക്രട്ടറിയായി മുഹമ്മദ് വൈ. സഫീറുള്ളയെ നിയമിച്ചു. ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് ഇതു സംബന്ധിച്ച് ഉത്തരവിറങ്ങിയത്.
നേരത്തേ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പദവിയിൽനിന്ന് ശിവശങ്കറിെന മാറ്റിനിർത്തിയിരുന്നു. മിർ മുഹമ്മദ് ഐ.എ.എസിന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധിക ചുമതലയും നൽകിയിരുന്നു.
ഐ.ടി സെക്രട്ടറി പദവിയിൽനിന്ന് എം. ശിവശങ്കർ ആറുമാസത്തെ അവധിക്ക് അപേക്ഷ നൽകിയതിന് പിന്നാലെയാണ് നടപടി.
സ്വർണക്കടത്തുകേസിൽ ഉൾപ്പെട്ട സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന ആരോപണത്തിന് പിന്നാലെയാണ് ശിവശങ്കർ അവധി അപേക്ഷ നൽകിയത്. സ്വപ്നയുമായി അടുത്ത ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന നിരവധി വെളിപ്പെടുത്തലുകളുണ്ടായിരുന്നു. സ്പ്രിൻക്ലർ, ബെവ്ക്യൂ ആപ് ആരോപണങ്ങളിലും ശിവശങ്കറിെൻറ പേര് ഉയർന്നുവന്നിരുന്നു.
LATEST VIDEO
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.