കണ്ണൂരിൽ പുതിയ ഇനം തുമ്പിയെ കണ്ടെത്തി; പ്ലാറ്റിലെസ്റ്റസ് കിരണി
text_fieldsകോഴിക്കോട്: കേരളത്തിലെ 172 ഇനം തുമ്പികളുടെ കൂട്ടത്തിലേക്ക് പുതിയൊരിനം കൂടി. പ്ലാറ്റിലെസ്റ്റസ് ചേരാച്ചിറകൻ വിഭാഗത്തിലെ തുമ്പികളുടെ കൂട്ടത്തിൽ ഇന്ത്യയിൽ തന്നെ രണ്ടാമത്തെ ഇനത്തെയാണ് കണ്ണൂർ ജില്ലയിലെ ചെറുകുന്ന്-കണ്ണപുരം ഭാഗങ്ങളിലെ തണ്ണീർത്തടങ്ങളിൽ കണ്ടെത്തിയത്.
കാക്കികലർന്ന പച്ചനിറമുള്ള തുമ്പിയുടെ മുതുകുഭാഗത്തുള്ള കറുത്ത കലകളാണ് ഇവയുടെ പ്രത്യേകത. പ്ലാറ്റിലെസ്റ്റസ് കിരണി (platylestes kirani) എന്നാണ് പേരിട്ടിരിക്കുന്നത്. അകാലത്തിൽ മരിച്ച തുമ്പി നിരീക്ഷകൻ സി.ജി. കിരണിനോടുള്ള ആദരസൂചകമായാണ് പേര്.
മലയാളത്തിൽ 'കിരണി ചേരാച്ചിറകൻ' എന്നാണറിയപ്പെടുക. സുവോളജിക്കൽ സർവേ ഒാഫ് ഇന്ത്യ കൊൽക്കത്ത കേന്ദ്രത്തിലെ ശാസ്ത്രജ്ഞയായ ഡോ. കെ.ജി.എമിലിയമ്മ, പുണെ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡോ. മുഹമ്മദ് ജാഫർ പാലോട്ട്, കോഴിക്കോട് കേന്ദ്രത്തിലെ സി. ചരേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഠനം.
അന്താരാഷ്ട്ര േജണലായ ത്രെട്ടൻഡ് ടാക്സായുടെ (Threatend Taxa) ഏറ്റവും പുതിയ ലക്കത്തിൽ ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. തണ്ണീർത്തടങ്ങളുടെ ജൈവവൈവിധ്യ പ്രാധാന്യം വിളിച്ചോതുന്നതാണ് പുതിയ കണ്ടെത്തലെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.