പകരം നിയമം നിയമസഭയിലൂടെ മാത്രം –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: റദ്ദാക്കിയ പൊലീസ് ആക്ടിലെ വിവാദ ഭേദഗതിക്ക് പകരം പുതിയനിയമം കൊണ്ടുവരുന്നത് നിയമസഭ ചർച്ച ചെയ്താവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒാർഡിനൻസിലൂടെ പുതിയ നിയമം നടപ്പാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
'പൊതുഅഭിപ്രായത്തിെൻറ അടിസ്ഥാനത്തിലാണ് സർക്കാർ നടപടികൾ സ്വീകരിക്കുന്നത്. ആ അഭിപ്രായങ്ങൾക്ക് ഇനിയും സാധ്യതയുണ്ടാവും. ആ അഭിപ്രായം കൂടി ശേഖരിച്ച് എന്ത് വേണമെന്ന് തീരുമാനിക്കും. നിയമസഭയിൽ ചർച്ചചെയ്യും. പുതിയ നിയമം കൊണ്ടുവരുെന്നങ്കിൽ നിയമസഭയിലൂടെ മാത്രമായിരിക്കും.
നിലവിലുള്ള ഒാർഡിനൻസിലെ ഏതെങ്കിലും വാചകങ്ങൾ തിരുത്തി പുതിയ ഒാർഡിനൻസ് ഇറക്കാൻ ഉദ്ദേശിക്കുന്നില്ല' -അദ്ദേഹം വ്യക്തമാക്കി. തീർത്തും സദുദ്ദേശ്യത്തോടെ െകാണ്ടുവന്ന ആ നിയമം പരസ്യപ്പെടുത്തിയപ്പോൾ ദുരുപയോഗപ്പെടുത്താൻ സാധ്യതയുണ്ടെന്ന് പലരും ചൂണ്ടിക്കാട്ടി. എൽ.ഡി.എഫ് സർക്കാറിനെ സംരക്ഷിക്കുന്നവർ, പിന്താങ്ങുന്നവർ, പൊതു ജനാധിപത്യ സംരക്ഷണത്തിന് നിലകൊള്ളുന്നവർ എല്ലാം അത് ചൂണ്ടിക്കാട്ടി. മാധ്യമ മേധാവികളുടെ യോഗത്തിൽ സമൂഹ മാധ്യമ പ്രവണതകളെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടവർ മുഖപ്രസംഗങ്ങളിൽ നിയമം ദുരുപയോഗപ്പെടാൻ സാധ്യതയുണ്ടെന്ന നിലപാട് സ്വീകരിച്ചു.
നിയമം വന്നശേഷം ഒരു സാഹചര്യം വന്നാൽ കടിച്ചുതൂങ്ങി നിൽക്കുന്നതല്ല ശരി. അതിെൻറ ഭാഗമായാണ് പിൻവലിച്ചത്. പിൻവലിച്ചത് ശരിയാണെന്ന് പൊതുസമൂഹം അംഗീകരിച്ചു. ഏറ്റവും മാതൃകപരമെന്നുവരെ പറഞ്ഞ ആളുകളെ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ. എന്നാലും ചിലർക്ക് അംഗീകരിക്കാൻ വിഷമമുണ്ടാവും.
ഏതെങ്കിലും പൊതു അഭിപ്രായത്തെ തടസ്സപെടുത്തുക, വിലക്കുക, ഏതെങ്കിലും മാധ്യമത്തെ തടുത്തുനിർത്തുക സർക്കാറിെൻറ ഉദ്ദേശമേയല്ല. മാധ്യമ വിമർശനത്തെ ശത്രുതപരമായി കാണുന്നവരല്ല തങ്ങൾ. മാധ്യമങ്ങളിലെ ചില വിമർശനങ്ങൾ തെറ്റായതുണ്ടാവാം. അതുവെച്ച് ആ മാധ്യമത്തോട് ശത്രുതപരമായ സമീപനം സ്വീകരിക്കുന്ന രീതി തങ്ങൾക്കില്ല -മുഖ്യമന്ത്രി പറഞ്ഞു.
'തെൻറ നിലപാട് പരിശോധിക്കാൻ പാർട്ടി സംവിധാനമുണ്ട്'
തിരുവനന്തപുരം: ഇടതുപക്ഷ നിലപാട് താൻ സ്വീകരിക്കുന്നുണ്ടോ ഇല്ലയോ എന്നത് കൃത്യമായി പരിശോധിക്കാൻ ശക്തമായ സംവിധാനമുള്ള പാർട്ടി തങ്ങൾക്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവാദ ഒാർഡിനൻസിെൻറ കാര്യത്തിൽ താങ്കൾക്ക് ഇടതുപക്ഷ വ്യതിയാനമുണ്ടായോയെന്ന ചോദ്യത്തിനായിരുന്നു ഇൗ പ്രതികരണം. 'ആ പാർട്ടിയിൽ നിങ്ങളിൽ ചിലർ ആഗ്രഹിച്ചതിന് വിരുദ്ധമായി ഞാൻ ഇപ്പോഴും തുടരുന്നുമുണ്ട്. പണ്ടേ ഞാനവിടെനിന്ന് പോകണമെന്ന് ആഗ്രഹിച്ചവരുണ്ടെന്ന് എനിക്കറിയാം. ആ കാര്യത്തിൽ എന്തെങ്കിലും അപാകതകൾ വരുന്നുണ്ടെങ്കിൽ പാർട്ടി പരിശോധിക്കുകയും യുക്തമായ തീരുമാനമെടുക്കുകയും ചെയ്യും. അതിനെക്കുറിച്ച് ആശങ്കപ്പെടേണ്ട.
ഉയർന്നുവന്ന വിമർശനങ്ങൾ ഇൗ സർക്കാറിനെ കുറിച്ച് പൊതുവെയുള്ളതല്ല. പാർട്ടിയും മുന്നണിയും എന്താണോ കാണുന്നത് അതിനനുസരിച്ച് പ്രവർത്തിക്കുന്ന സർക്കാറാണിത്. മുന്നണിയിലും പാർട്ടിയിലും ആവശ്യമായ ചർച്ച നടത്തിയോ എന്ന ചോദ്യത്തിന് 'നിങ്ങൾ തന്നെ ഇത്തരം കാര്യത്തെക്കുറിച്ച് നേരത്തെ പറഞ്ഞ അഭിപ്രായം പരിശോധിച്ചാൽ മതി. ഒാരോ ആവശ്യം വരുേമ്പാൾ വരുന്ന അഭിപ്രായ പ്രകടനമായി മാത്രമേ ഇതിനേ കാണേണ്ടതുള്ളൂ' എന്നായിരുന്നു മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.