എസ്.എഫ്.ഐയിൽ സമ്പൂർണ അഴിച്ചുപണി; എം. ശിവപ്രസാദ് പ്രസിഡന്‍റ്, പി.എസ്. സഞ്ജീവ് സെക്രട്ടറി
text_fieldsതിരുവനന്തപുരം: എസ്.എഫ്.ഐ സംസ്ഥാന ഭാരവാഹിനിരയിൽ സമ്പൂർണ അഴിച്ചുപണി. മുൻഭാരവാഹികളെയെല്ലാം ഒഴിവാക്കിയാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്. സെക്രട്ടേറിയറ്റിലും ഒരാളൊഴികെ മറ്റെല്ലാം പുതുമുഖങ്ങളാണ്. പ്രതിനിധി സമ്മേളനത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമുയർന്നിരുന്നു. വിദ്യാർഥി സംഘടനയെന്ന നിലയിൽ പല ഘട്ടങ്ങളിലും സാമൂഹിക വിചാരണക്ക് വിധേയമാകുന്ന സാഹചര്യമുണ്ടായെന്നും ഇത്തരം വിചാരണകൾക്കിടവരുത്തുന്ന സംഭവങ്ങൾ ആവർത്തിക്കുന്നത് തടയാൻ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് നേതൃനിരയിലെ അഴിച്ചുപണി.
സംസ്ഥാന പ്രസിഡന്റായി എം. ശിവപ്രസാദിനെയും സെക്രട്ടറിയായി പി.എസ്. സഞ്ജീവിനെയും സമ്മേളനം തെരഞ്ഞെടുത്തു. 83 അംഗ സംസ്ഥാന കമ്മിറ്റിയംഗങ്ങളെയും 19 അംഗ സെക്രട്ടേറിയറ്റിനെയും തെരഞ്ഞെടുത്തതായി അഖിലേന്ത്യ പ്രസിഡന്റ് വി.പി. സാനു വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. ട്രാവല്‍ ആന്‍ഡ് ടൂറിസത്തില്‍ എം.ബി.എ ബിരുദാനന്തര ബിരുദധാരിയായ എം. ശിവപ്രസാദ് നിലവില്‍ എസ്.എഫ്.ഐ ആലപ്പുഴ ജില്ല സെക്രട്ടറിയാണ്. സി.പി.എം കാര്‍ത്തികപ്പള്ളി ഏരിയ കമ്മിറ്റി അംഗവുമാണ്. കണ്ണൂര്‍ പാനൂര്‍ സ്വദേശിയായ പി.എസ്. സഞ്ജീവ് നിലവില്‍ കണ്ണൂര്‍ ജില്ല സെക്രട്ടറിയാണ്. സി.പി.എം പാനൂര്‍ ഏരിയ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ പാനൂര്‍ ബ്ലോക്ക് കമ്മിറ്റിയംഗവുമാണ്. കണ്ണൂര്‍ സര്‍വകലാശാല പാലയാട് കാമ്പസില്‍ എല്‍എല്‍.ബി അവസാനവര്‍ഷ വിദ്യാര്‍ഥിയാണ്.
വൈസ് പ്രസിഡന്റുമാര്‍: പി. ബിബിന്‍രാജ് (കാസര്‍കോട്), പി. താജുദ്ദീന്‍ (കോഴിക്കോട്), അഡ്വ.പി. അക്ഷര (മലപ്പുറം), സാന്ദ്ര രവീന്ദ്രന്‍ (വയനാട്), കെ.എസ്. അമല്‍ (പത്തനംതിട്ട). ജോയന്റ് സെക്രട്ടറിമാര്‍: എസ്.കെ. ആദര്‍ശ് (തിരുവനന്തപുരം), എന്‍. ആദില്‍ (മലപ്പുറം), ടോണി കുര്യാക്കോസ് (ഇടുക്കി), കെ.യു. സരിത (തൃശൂര്‍), സയ്യിദ് മുഹമ്മദ് സാദിഖ് (കോഴിക്കോട്). സെക്രട്ടേറിയറ്റ് അംഗങ്ങള്‍: മെല്‍ബിന്‍ ജോസഫ് (കോട്ടയം), ഗോപീകൃഷ്ണന്‍ (കൊല്ലം), ടി.പി. അഖില (കണ്ണൂര്‍), ടി.ആര്‍. അര്‍ജുന്‍ (എറണാകുളം), ജിഷ്ണു സത്യന്‍ (തൃശൂര്‍), എസ്. വിപിന്‍ (പാലക്കാട്), ആര്യപ്രസാദ് (കൊല്ലം).
സംസ്ഥാന കമ്മറ്റി അംഗങ്ങൾ: ബിബിൻരാജ്, പ്രണവ്, ഋഷിത (കാസർകോട്), സഞ്ജീവ്, അഖില, ശരത്, അഞ്ജലി, നിവേദ്, ജോയൽ, സ്വാതി (കണ്ണൂർ), സാന്ദ്ര, നിഖിൽ ആദർശ്, അപർണ ഗൗരി (വയനാട്), സയ്യിദ് മുഹമ്മദ് സാദിഖ്, പി. താജുദ്ദീൻ, അമൽ രാജ്, സരോദ്, ഫർഹാൻ, നന്ദന, ഹിബ സുലൈമാൻ (കോഴിക്കോട്), ആദിൽ, അഡ്വ. അക്ഷര, മുഹമ്മദ് അലി ശിഹാബ്, സ്‌നേഹ, ശ്യാംജിത്ത്, സുജിൻ, അഡ്വ. ദിൽഷാദ് കബിർ (മലപ്പുറം), വിപിൻ, അഭിഷേക്, ശാദുലി, അനൂജ, ഗോപിക, കാർത്തിക് രംഗൻ (പാലക്കാട്), കെ.യു. സരിത, ജിഷ്ണു സത്യൻ, വിഷ്ണു, മേഘ്‌ന, വിഷ്ണു പ്രഭാകർ, ജിഷ്ണുദേവ് (തൃശൂർ), ടി ആർ അർജുൻ, ആശിഷ് എസ് ആനന്ദ്, രെതു കൃഷ്ണൻ, സഹൽ, അജ്മില ഷാൻ, സേതു പാർവ്വതി,
ഋതിഷ (എറണാകുളം), ശിവപ്രസാദ്, വേഭവ് ചാക്കോ, റോഷൻ, രഞ്ജിത്ത്, ആതിര (ആലപ്പുഴ), ടോണി കുരിയാക്കോസ്, സഞജീവ് സഹദേവൻ, ശരത് പ്രസാദ്, അപ്‌സര ആന്റണി (ഇടുക്കി), മെൽബിൻ ജോസഫ്, ആഷിഖ്, സഞ്ജയ്, വൈഷ്ണവി മീനു എം ബിജു (കോട്ടയം), കെ എസ് അമൽ, അനന്തു മധു, അപർണ, ആയിഷ മിന്നു (പത്തനംതിട്ട), ഗോപി കൃഷ്ണൻ, വിഷ്ണു, ആദർശ്, ആര്യ പ്രസാദ്, സുമി, ഷിനു മോൻ (കൊല്ലം), എസ് കെ ആദർശ്, നന്ദൻ, അനന്തു, അവ്യ, അവിനാഷ്, ആശിഷ്, ഭാഗ്യ (തിരുവനന്തപുരം), സിബിൻ (എകെആർഎസ്എ), അഭിജിത്ത് (ടെക്ക്നോസ്), അനഘ (മെഡിക്കോസ്), സാദിഖ് (ലക്ഷദ്വീപ്), സജേഷ് (സ്കൂൾ).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.