എതിർപ്പിനിടെ പുതിയ മദ്യനയം പ്രാബല്യത്തിൽ
text_fieldsതിരുവനന്തപുരം: ഭരണമുന്നണിയിൽനിന്നുൾപ്പെടെ എതിർപ്പ് നിലനിൽക്കെ സംസ്ഥാനത്ത് പുതിയ മദ്യനയം നിലവിൽ വന്നു. സി.പി.ഐയുടെ ട്രേഡ് യൂനിയൻ സംഘടനയായ എ.ഐ.ടി.യു.സിക്ക് പിന്നാലെ കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ. മാണിയും അസംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ ഈ വിഷയത്തിൽ സർക്കാറിനെതിരെ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്.
നയം തിരുത്തിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി ഇറങ്ങുമെന്ന മുന്നറിയിപ്പുമായി കെ.സി.ബി.സി മദ്യവിരുദ്ധസമിതിയും രംഗത്തെത്തി. അഴിമതിക്ക് വഴിെവക്കുന്നതാണ് മദ്യനയമെന്ന ആക്ഷേപമാണ് കോൺഗ്രസ് നേതാക്കൾ ഉന്നയിച്ചത്. മദ്യനയത്തിൽ ആശങ്ക ഉണ്ടെങ്കിൽ തിരുത്തൽ വേണമെന്ന് ജോസ് കെ. മാണി പ്രതികരിച്ചു. സി.പി.ഐക്ക് വിയോജിപ്പില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കുമ്പോഴും പല സി.പി.ഐ നേതാക്കൾക്കും മദ്യനയത്തോട് വിയോജിപ്പുണ്ടെന്ന് വ്യക്തം.
നയം അനുസരിച്ച് കൂടുതൽ മദ്യശാലകള്‍ സംസ്ഥാനത്ത് തുറക്കും. തിരക്ക് ഒഴിവാക്കാൻ എന്ന പേരിൽ അടച്ചിട്ടിരുന്ന മദ്യഷാപ്പുകൾ പ്രീമിയം ഷാപ്പുകളായി തുറക്കും. ഐ.ടി, ടൂറിസം മേഖലകളിൽ ബാറുകൾ ഉൾപ്പെടെ ആരംഭിക്കും. സൈനിക, കേന്ദ്ര പൊലീസ് സൈനിക കാന്‍റീനുകളിൽനിന്നുള്ള മദ്യത്തിന്‍റെ വിലയും വർധിക്കും. എക്സൈസ് ഡ്യൂട്ടി കൂട്ടിയതിനാലാണ് വർധന. ബാറുകളുടെയും വിവിധ ഫീസുകളും വർധിപ്പിച്ചിട്ടുണ്ട്.
സർവിസ് ഡെസ്ക് ഫീസ്, കൂടുതൽ ബാർ കൗണ്ടർ എന്നിവയ്ക്കുള്ള ഫീസാണ് കൂട്ടിയത്. മദ്യനിർമാണത്തിന്‍റെയും ഫീസിൽ വർധനയുണ്ടായിട്ടുണ്ട്. നിലവിലെ നിയമത്തിന്‍റെ അടിസ്ഥാനത്തിൽ ബ്രൂവറി ലൈസൻസും അനുവദിക്കും. പഴവർഗങ്ങളിൽനിന്ന് വീര്യം കുറഞ്ഞ മദ്യം ഉൽപാദിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഐ.ടി പാര്‍ക്കുകളില്‍ മദ്യം നല്‍കുന്നതിന് പ്രത്യേക ലൈസന്‍സ് അനുവദിക്കും. കാര്‍ഷികോല്‍പന്നങ്ങളില്‍നിന്ന് വീര്യം കുറഞ്ഞ മദ്യം ഉൽപാദിപ്പിക്കാന്‍ അനുമതി നല്‍കും. ഒന്നാം തീയതിയിലെ ഡ്രൈ ഡേ തുടരുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.