പുതിയ മദ്യനയം മലപ്പുറം ഉപതെരഞ്ഞെടുപ്പിന് ശേഷം
text_fieldsതിരുവനന്തപുരം: ദേശീയ^സംസ്ഥാന പാതയോരെത്ത ഹോട്ടലുകളോട് ചേർന്ന് പ്രവർത്തിക്കുന്ന ബാറുകളും ബിയർ^വൈൻ പാർലറുകളും മാറ്റിസ്ഥാപിക്കേണ്ടതില്ലെന്ന് മന്ത്രിസഭയോഗം തീരുമാനിച്ചു. ബിവറേജസ് കോർപറേഷെൻറയും കൺസ്യൂമർഫെഡിെൻറയും മദ്യക്കടകൾ 500 മീറ്റർ ഉള്ളിലേക്ക് മാറ്റും. ഇവ മാറ്റുന്നതുമായി ബന്ധപ്പെട്ട് വ്യാപക ജനകീയ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ പൊലീസ് സംരക്ഷണം നൽകും. അതേസമയം, പുതിയ മദ്യനയം മലപ്പുറം ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞുമാത്രം പ്രഖ്യാപിച്ചാൽ മതിയെന്നും ധാരണയായി. മാർച്ചിൽ നയം പ്രഖ്യാപിക്കില്ല.
ദേശീയ^സംസ്ഥാന പാതകളോട് 500 മീറ്റർ ദൂരപരിധിയിൽ മദ്യശാല പാടില്ലെന്ന കോടതി ഉത്തരവിെൻറ സാഹചര്യത്തിലാണ് മന്ത്രിസഭ തീരുമാനം. കോടതി നിർദേശിച്ച മദ്യശാലകളുടെ പരിധിയിൽ ഹോട്ടലുകളോടു ചേർന്ന് പ്രവർത്തിക്കുന്ന ബാറുകളും ബിയർ^വൈൻ പാർലറുകളും ഉൾപ്പെടില്ലെന്ന അറ്റോണി ജനറലിെൻറ നിയമോപദേശം സ്വീകരിച്ച് തുടർനടപടിയുമായി മുന്നോട്ടുപോകാനാണ് തീരുമാനം. നിലവിൽ ഫൈവ് സ്റ്റാർ ഹോട്ടലുകളോടുചേർന്ന് മാത്രമാണ് ബാറുകൾ പ്രവർത്തിക്കുന്നത്. ഫോർസ്റ്റാർ വരെയുള്ള ബാറുകൾ കഴിഞ്ഞ സർക്കാറിെൻറ അവസാനകാലത്ത് പൂട്ടിയിരുന്നു. ദൂരപരിധി പ്രകാരം പാതയോരത്ത് പ്രവർത്തിക്കുന്ന ബിയർ^വൈൻ പാർലറുകളും ബാറുകളും പൂേട്ടണ്ടി വരുമെന്ന അഭിപ്രായം വന്നിരുന്നു. എന്നാൽ, നിയമോപദേശം അംഗീകരിച്ച് ഇവ ഇപ്പോഴത്തെ സ്ഥലത്തുതന്നെ തുടരാനാണ് തീരുമാനം.
ബിവറേജസ് കോർപറേഷെൻറയും കണ്സ്യൂമർ ഫെഡിെൻറയും ഒൗട്ട്ലെറ്റുകൾ ദേശീയ^സംസ്ഥാന പാതയുടെ 500 മീറ്ററിന് പുറത്തേക്ക് മാറ്റാനും ഇതിന് പൊലീസ് സംരക്ഷണം നൽകാനും തീരുമാനിച്ചു. 179 ഒാളം കടകളാണ് മാറ്റേണ്ടത്. സംസ്ഥാന വ്യാപകമായി ഇതിനെതിരെ പ്രതിഷേധം ഉയർന്നു. പലയിടത്തും പൊലീസ് ബലം പ്രേയാഗിച്ച് മാറ്റിയ കടകൾ സ്ത്രീകളും കുട്ടികളുമടങ്ങുന്ന നാട്ടുകാർ പൂട്ടിച്ചു. പല കടകളും പഴയ സ്ഥലങ്ങളിൽ പുനരാരംഭിക്കുകയാണ് ചെയ്തത്. ഏപ്രിൽ ഒന്നു മുതൽ ഇവ മാറ്റി സ്ഥാപിച്ചേ മതിയാകൂ. ഇൗ സാഹചര്യത്തിലാണ് സർക്കാർ തീരുമാനം. ഏപ്രിൽ ഒന്നു മുതൽ നടപ്പാക്കേണ്ട മദ്യനയം മലപ്പുറം ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം മതിയെന്ന് ധാരണയായി. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനാണ് മന്ത്രിസഭയോഗത്തെ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.