ഹാർബറുകളിൽ പരസ്യ മത്സ്യലേത്തിന് പകരം സംവിധാനം
text_fieldsതിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിെൻറ ഭാഗമായി സംസ്ഥാനത്തെ എല്ലാ ഹാർബറുകളിലും പരസ്യ മത്സ്യലേലം ഒഴിവാക്കി പുതിയ സംവിധാനം ഉടനെ നടപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. പരസ്യലേലത്തിന് പകരം വിവിധതരം മത്സ്യങ്ങളുടെ കഴിഞ്ഞ ഒരാഴ്ചത്തെ ലേലത്തുകയുടെ ശരാശരി കണക്കിലെടുത്ത് ഹാർബർ മാനേജ്മെൻറ് സൊസൈറ്റികളുടെ നേതൃത്വത്തിൽ ഓരോ മത്സ്യത്തിനും പ്രത്യേക വില കണക്കാക്കി വിൽക്കുന്നതിനുള്ള സംവിധാനമാണ് കൊണ്ടുവരുന്നത്.
പുതിയ സംവിധാനവുമായി സഹകരിക്കാത്തിടങ്ങളിൽ ആവശ്യമെങ്കിൽ മത്സ്യബന്ധനനിരോധനം നടപ്പാക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. ഹാർബർ മാനേജ്മെൻറ് സൊസൈറ്റികളിൽ മത്സ്യത്തൊഴിലാളി പ്രതിനിധികൾ, മത്സ്യമേഖലയിലെ ട്രേഡ് യൂനിയൻ പ്രതിനിധികൾ, തദ്ദേശ സ്ഥാപന പ്രതിനിധികൾ, ഫിഷറീസ് ഹാർബർ എൻജിനീയറിങ് റവന്യൂവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ അംഗങ്ങളാണ്. ഇവർക്ക് മത്സ്യവിലയിലെ ഏറ്റക്കുറച്ചിലുകൾ കൃത്യമായി അറിയാമെന്നതിെൻറ അടിസ്ഥാനത്തിലാണ് പരസ്യലേലം ഒഴിവാക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.