പെൻഷൻ നിർണയിക്കുന്നതിന് പുതിയ രീതി; സർവിസ് ചട്ടത്തിൽ മാറ്റം
text_fieldsതിരുവനന്തപുരം: സർവിസ് ആറുമാസത്തിലധികമെങ്കിൽ ഒരുവർഷമായി കണക്കാക്കുന്ന വ്യവസ്ഥ ഒഴിവാക്കി സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പെൻഷൻ നിർണയരീതിയിൽ മാറ്റം വരുത്തി. ആറു മാസത്തിലേറെ സർവിസ് ഒരുവർഷമായി കണക്കാക്കിയാണ് നിലവിൽ പെൻഷൻ നിശ്ചയിച്ചിരുന്നത്.
മൂന്നുമാസമോ അതിൽ കൂടുതലോ ഒമ്പത് മാസത്തിൽ കുറവോ ആയാൽ അരവർഷത്തെ സർവിസ് കണക്കാക്കാനാണ് പുതിയ വ്യവസ്ഥ. മൂന്നുമാസത്തിൽ കുറവുള്ള സർവിസ് ഒഴിവാക്കും. ഒമ്പത് മാസത്തിൽ കൂടുതലുള്ള സർവിസ് ഒരുവർഷമായി കണക്കാക്കും. സർവിസ് ചട്ടത്തിലെ 57, 64, 65 വകുപ്പുകൾ ഇതടക്കം ഉൾപ്പെടുത്തി ഭേദഗതി വരുത്തി സർക്കാർ അസാധാരണ ഗസറ്റ് പുറപ്പെടുവിച്ചു.
ഏതാനും ജീവനക്കാർ ഹൈകോടതിയിൽ നൽകിയ കേസിെൻറകൂടി അടിസ്ഥാനത്തിലാണ് നടപടി. അധികദിനങ്ങൾ സംബന്ധിച്ച വിശദ റിപ്പോർട്ട് വകുപ്പുകളിൽനിന്ന് നൽകണമെന്ന് നിർബന്ധമാക്കി. ഇതിെൻറ മാതൃകയും ഗസറ്റിലുണ്ട്. ദിവസങ്ങൾ കണക്കാക്കുന്നത് സംബന്ധിച്ചും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഒമ്പത് വർഷവും ഒരുദിവസവും സർവിസുണ്ടെങ്കിൽ 10 വർഷമായി കണക്കാക്കും. മിനിമം പെൻഷൻ ഉറപ്പാക്കാൻ പത്തുവർഷം വേണമെന്നതിനാലാണിത്.
29 വർഷവും ഒരുദിവസവും വന്നാൽ 30 വർഷമായി കണക്കാക്കി ഫുൾപെൻഷൻ നൽകുന്നത് നിർത്തി. 32 വർഷവും ഒരു ദിവസവും ഉണ്ടെങ്കിൽ 33 വർഷമാക്കി ഗ്രാറ്റ്വിറ്റിയും നൽകില്ല. അതിവർഷത്തെ അധിക ദിനങ്ങൾ പെൻഷന് പരിഗണിക്കുമെന്നും ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.