വിമാനത്താവളങ്ങളിലെ സുരക്ഷ ഉറപ്പാക്കാൻ പുതിയ നിർദേശങ്ങൾ
text_fieldsകൊണ്ടോട്ടി: വിമാനത്താവളങ്ങളിൽ ലാൻഡിങ് സമയത്ത് സുരക്ഷ ഉറപ്പുവരുത്താൻ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷെൻറ (ഡി.ജി.സി.എ) പുതിയ നിർദേശങ്ങൾ. റൺവേയിലെ പക്ഷിശല്യം ഒഴിവാക്കൽ, വിമാനം ഇറക്കുമ്പോള്‍ ഒരുക്കേണ്ട സൗകര്യങ്ങൾ, എയര്‍ ട്രാഫിക് കണ്ട്രോള് സ്വീകരിക്കേണ്ട നടപടികള്‍ തുടങ്ങിയവ സംബന്ധിച്ചാണ് നിർദേശങ്ങൾ.
റൺവേക്ക് സമീപം എത്തുന്ന മൃഗങ്ങളെയും പക്ഷികളെയും തുരത്താന്‍ പ്രാദേശിക ഭരണകൂടങ്ങളുമായി ചേര്‍ന്ന് പരിസര ശുചീകരണം നടത്തണം. പരിസരങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതും മാലിന്യം കുമിഞ്ഞുകൂടുന്നതും ഒഴിവാക്കണം. പ്രതികൂല കാലാവസ്ഥയില്‍ വിമാനങ്ങളുടെ ലാൻഡിങ് തടസ്സവും അപകടാവസ്ഥയും ഒഴിവാക്കാൻ നടപടിയെടുക്കണമെന്നും നിർദേശത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.