100 ട്രഷറികളിൽ പുതുവർഷത്തോടെ പുതിയ ഉപകരണത്തിൽ നോട്ടെണ്ണും
text_fieldsകുറ്റിപ്പുറം: സംസ്ഥാനത്തെ 100 ട്രഷറികളിൽ പുതുവർഷത്തോടെ പുതിയ ഉപകരണത്തിൽ നോട്ടെണ്ണും. 100 ട്രഷറികൾക്ക് കറൻസി കൗണ്ടിങ് മെഷീനുകൾ വിതരണം ചെയ്യാനുള്ള ഉത്തരവ് ട്രഷറി ഡയറക്ടറേറ്റ് നൽകി. ഡിസംബർ 23ന് ഇറങ്ങിയ എ4/7372/2017 ഉത്തരവിലാണ് ഇൻഫ്രെസ് എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് 100 നോട്ടെണ്ണൽ ഉപകരണം വാങ്ങുന്നതായി സൂചിപ്പിച്ചത്. പുതിയ ഉപകരണത്തിെൻറ രേഖകളും വിവരവുമടങ്ങിയ ബുക്ക്ലെറ്റും ഉത്തരവിന് കൂടെ നൽകിയിട്ടുണ്ട്. ഇവ തന്നെയാണ് ഓഫിസുകളിൽ സ്ഥാപിക്കുന്നതെന്ന് ട്രഷറി ഓഫിസർമാർ ഉറപ്പാക്കണം.
ഉപകരണത്തിന് മൂന്ന് വർഷമാണ് കമ്പനി വാറണ്ടി. തകരാറിലായാൽ ട്രഷറിയിലെത്തി സൗജന്യമായി തകരാർ പരിഹരിക്കാനാണ് കരാർ. ഉപകരണം സ്ഥാപിക്കുന്ന ദിവസംതന്നെ പ്രവർത്തനക്ഷമത ഉറപ്പ് വരുത്തുകയും ഉപകരണം സ്ഥാപിക്കാനെത്തുന്നയാൾക്ക് സർട്ടിഫിക്കറ്റുകൾ നൽകണമെന്നും ഉത്തരവിലുണ്ട്. എന്നാൽ, പല ട്രഷറികളിലേയും മെഷീനുകൾക്ക് നേരിയ തകരാറാണുള്ളത്. തകരാറിലായവ തിരികെ നൽകി പുതിയത് നൽകുന്ന കമ്പനികൾ ഉണ്ടെന്നിരിക്കെ പുതിയ ഉപകരണങ്ങൾ വാങ്ങുന്നത് സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. ചെറിയ തുക നൽകിയാൽ തകരാർ പരിഹരിക്കാവുന്ന ഉപകരണങ്ങൾ വേസ്റ്റ് കൊട്ടയിലിടാനുള്ള നടപടിയിൽ വ്യാപക പ്രതിഷേധമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.