ഭരണപരിഷ്കാര കമ്മീഷന് പുതിയ ഒാഫീസ്
text_fieldsതിരുവനന്തപുരം: നാലാമത് ഭരണപരിഷ്കാര കമ്മീഷന്‍ ഐ.എം.ജിയിലുള്ള പുതിയ ഓഫീസിലേക്ക് മാറിയതായി വി.എസ് അച്യുതാനന്ദൻ അറിയിച്ചു.
പരിമിതികള്‍ക്കകത്തു നിന്നുകൊണ്ടാണ് കമ്മീഷന്‍ അതിന്‍റെ ആദ്യ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്. വിജിലന്‍സ് സംവിധാനത്തെക്കുറിച്ച് കേരളം സജീവമായി ചര്‍ച്ച ചെയ്തുകൊണ്ടിരുന്ന സാഹചര്യത്തിൽ വിജിലന്‍സുമായി ബന്ധപ്പെട്ടാണ് ആദ്യ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നു വി.എസ് പത്രകുറിപ്പിലൂടെ ചൂണ്ടിക്കാട്ടി.
ഉദ്യോഗസ്ഥ ശേഷീ വികസനവുമായി ബന്ധപ്പെട്ട കമ്മീഷന്‍ റിപ്പോര്‍ട്ടും സര്‍ക്കാരിന് തയാറായിക്കഴിഞ്ഞു. തൊട്ടടുത്ത ദിവസംതന്നെ അത് സര്‍ക്കാരിന് സമര്‍പ്പിക്കുന്നതാണ്. പൗരകേന്ദ്രീകൃത സേവനം, ക്ഷേമ നിയമങ്ങള്‍, പാര്‍ശ്വവല്‍കൃത മേഖലയിലെ പ്രശ്നങ്ങള്‍, ഉത്തരവാദാധിഷ്ഠിത ഉദ്യോഗസ്ഥ സംവിധാനം, പരിസ്ഥിതിയും സുസ്ഥിര വികസനവും, ആസൂത്രണവും ധനകാര്യവും, അടിസ്ഥാന സൗകര്യങ്ങളുടെ ഉപയോഗവും സംരക്ഷണവും തുടങ്ങിയ മേഖലകളില്‍ പഠനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ഭരണപരിഷ്കാര ചെയർമാൻ അറിയിച്ചു.
ജനപക്ഷത്തു നിന്നുകൊണ്ട് ഭരണ പരിഷ്കരണത്തിന്‍റെ പ്രശ്നങ്ങളെ വിലയിരുത്താനും ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളിലേക്ക് ചെന്നെത്താനുമുള്ള പ്രയത്നമാണ് കമ്മീഷന്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും വി.എസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.