കാസർകോട്ട് ഐ.ജിയുടെയും സെക്രട്ടറിയുടെയും ചുമതലയിൽ പുതിയ പ്ലാൻ ഇന്ന്
text_fieldsകാസർകോട്: സംസ്ഥാനത്ത് കോവിഡ് 19 ഏറ്റവും ഭീതിതമായ നിലയിലേക്ക് എത്തിയ കാസർകോട് ജില്ല, ഗവ. സെക്രട്ടറിയുടെയും ഉത്ത രമേഖല ഐജിയുടെയും ചുമതലയിൽ. കോവിഡ് 19 ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഉയർന്ന നേതൃത്വത്തെ പ്രതിഷ്ഠിക്കുന്നതിെൻറ ഭാഗമായാണ് ഐ.ജിക്കു പിന്നാലെ ഗവ. സെക്രട്ടറിയെ കലക്ടർക്കുമേലെ നിയമിക്കുന്നത്. മാർച്ച് 22നാണ് ജില്ലയിൽ 144 പ്രഖ്യാപിച്ചത്. ഇവിടെ കോവിഡ് ബാധിതരുടെ എണ്ണം നൂറിലേക്ക് കടക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്.
ദുരന്തനിവാരണത്തിന് കൂടുതൽ പദ്ധതികൾ ആസൂത്രണം ചെയ്യാനാണ് സെക്രട്ടറിയെ ജില്ലയിലേക്ക് ചുമതല നൽകി അയച്ചത്. ഉന്നതതല യോഗം ഞായറാഴ്ച നടക്കും. ജില്ലയിൽ ഇപ്പോൾ രോഗികളുടെ എണ്ണം 82 ആണ്. ആശുപത്രികളിലും വീടുകളിലുമായി 6511 പേർ നീരീക്ഷണത്തിലുണ്ട്. ഇതില്‍ വീടുകളില്‍ 6384 പേരും ആശുപത്രികളില്‍ 127 പേരുമാണ് നീരിക്ഷണത്തില്‍ കഴിയുന്നത്. പുതുതായി ലക്ഷണങ്ങള്‍ ഉള്ള 17 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനക്കയച്ചു.
27 പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കോവിഡ് രോഗികൾ ഏറെയും വന്ന വിദേശത്തുനിന്നുള്ളവരുടെ സ്രവം എടുത്ത് തീരാൻ ആറു ദിവസം കൂടി വേണ്ടിവരും. ഇത് നിർണായക ദിനങ്ങളാണ്. 200 വരെ രോഗികളെ പ്രതീക്ഷിക്കുന്നുണ്ട്. അൽപം കൂടിയാലും ഭയക്കാനില്ലെന്ന് ആരോഗ്യ വകുപ്പും പറയുന്നു.
LATEST VIDEO
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.