പുതിയ പൊലീസ് ബറ്റാലിയൻ; കിനാലൂരിന് സാധ്യത
text_fieldsകോഴിക്കോട്: ജില്ല കേന്ദ്രീകരിച്ച് അനുവദിച്ച പുതിയ പൊലീസ് ബറ്റാലിയെൻറ ആസ്ഥാനം കിനാലൂരിലാവാൻ സാധ്യത. കോഴിക്കോട് കേന്ദ്രീകരിച്ച് െക.എ.പി ആറാം ബറ്റാലിയൻ രൂപവത്കരിക്കാനാണ് മന്ത്രിസഭ യോഗം തീരുമാനിച്ചത്.
സിറ്റി, റൂറൽ പൊലീസ് ജില്ലകളുടെ ഫീഡർ ബറ്റാലിയനായാണ് രൂപവത്കരണം. റൂറൽ കേന്ദ്രീകരിച്ചാണ് ബറ്റാലിയൻ രൂപവത്കരിക്കുന്നതെന്നതിനാലാണ് ഈ മേഖലയിലെ സർക്കാർ അധീനതയിലുള്ള ഭൂമി പരിഗണിക്കുന്നത്.
ഭൂമി കൈമാറ്റമുൾപ്പെടെയുള്ള നടപടികൾ ഉടനുണ്ടായേക്കുമെന്നാണ് വിവരം. നിലവിൽ കോഴിക്കോടിെൻറ ഫീഡർ ബറ്റാലിയനായി പ്രവർത്തിക്കുന്നത് എം.എസ്.പിയാണ്.
പുതിയ ബറ്റാലിയൻ വരുന്നതോടെ എം.എസ്.പി മലപ്പുറത്തിന് മാത്രമാവും. ജില്ലയുടെ ക്രമസമാധാനപാലനം മുൻനിർത്തിയുള്ള ബറ്റാലിയൻ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. കോഴിക്കോട്ട് റിക്രൂട്ട് ചെയ്യുന്ന പൊലീസുകാരുടെ കേന്ദ്രംകൂടിയാവും ഇവിടം.
ജില്ലയിൽ നാദാപുരം, കുറ്റ്യാടി, വടകര, േപരാമ്പ്ര മേഖലകളിൽ കേന്ദ്രീകരിച്ച് രാഷ്ട്രീയ സംഘർഷങ്ങൾ തുടർക്കഥയാണ്. ഇതിെൻറകൂടി അടിസ്ഥാനത്തിലാണ് ഈ മേഖല ഉൾപ്പെടുന്ന റൂറൽ ആസ്ഥാനമാക്കുന്നത്. ആദ്യഘട്ടത്തിൽ 25 വനിതകളുൾപ്പെടെ നൂറ് സിവിൽ പൊലീസുകാരുടേതടക്കം 113 തസ്തികയാണ് സൃഷ്ടിക്കുക.
നിലവിൽ പൊലീസ് സേനയിൽ വനിതകളുടേതുൾപ്പെടെ 11 ബറ്റാലിയനുകളാണുള്ളത്. ഇതിൽ കെ.എ.പി ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, എം.എസ്.പി, എസ്.എ.പി, വനിത ബറ്റാലിയൻ എന്നിവ ക്രമസമാധാനവുമായി ബന്ധപ്പെട്ടവയാണ്. സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്, റാപ്പിഡ് റെസ്പോൺസ് ആൻഡ് റെസ്ക്യൂ ഫോഴ്സ്, ഇന്ത്യ റിസർവ് ബറ്റാലിയൻ എന്നിവയാണ് മറ്റുള്ളവ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.