Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊച്ചിക്ക് പ്രതീക്ഷ...

കൊച്ചിക്ക് പ്രതീക്ഷ നൽകി പുതിയ പദ്ധതികൾ

text_fields
bookmark_border
cochin shipyard
cancel
camera_alt

ഇ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന കൊ​ച്ചി​ൻ ഷി​പ്​​യാ​ർ​ഡി​ലെ പു​തി​യ ഡ്രൈ​ഡോ​ക്

കൊ​ച്ചി: തു​റ​മു​ഖ ന​ഗ​ര​വും മെ​ട്രോ ന​ഗ​ര​വും കേ​ര​ള​ത്തി​ന്‍റെ വാ​ണി​ജ്യ-​വ്യാ​വ​സാ​യി​ക ത​ല​സ്ഥാ​ന​വു​മെ​ല്ലാ​മാ​യ കൊ​ച്ചി​യു​ടെ വി​ക​സ​ന​ത്തി​ന് പു​ത്ത​ൻ ഉ​ണ​ർ​വേ​കി മൂ​ന്ന്​ പ​ദ്ധ​തി​ക​ൾ​ക്ക് ബു​ധ​നാ​ഴ്ച തു​ട​ക്ക​മാ​വും.

കൊ​ച്ചി​ൻ ഷി​പ്​​യാ​ർ​ഡ് ലി​മി​റ്റ​ഡി​ലെ (സി.​എ​സ്.​എ​ൽ) പു​തി​യ ഡ്രൈ ​ഡോ​ക്കും ക​പ്പ​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക്കു​ള്ള അ​ന്താ​രാ​ഷ്ട്ര കേ​ന്ദ്ര​വും (ഐ.​എ​സ്.​ആ​ർ.​എ​ഫ്) പു​തു​വൈ​പ്പി​ൽ ഐ.​ഒ.​സി.​എ​ല്ലി​ന്റെ എ​ൽ.​പി.​ജി ഇ​റ​ക്കു​മ​തി ടെ​ർ​മി​ന​ലും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത് വ്യാ​വ​സാ​യി​ക ന​ഗ​രം ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് നോ​ക്കി​ക്കാ​ണു​ന്ന​ത്.

മാ​രി​ടൈം ഇ​ന്ത്യ വി​ഷ​ൻ 2030 എ​ന്ന കേ​ന്ദ്ര​ത്തി​ന്‍റെ മാ​രി​ടൈം വി​ക​സ​ന പ​ദ്ധ​തി​യി​ൽ​പെ​ട്ട​താ​ണ് ഷി​പ്​​യാ​ർ​ഡി​ലെ ര​ണ്ടു വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും. വി​ല്ലി​ങ്ട​ൺ ഐ​ല​ൻ​ഡി​ൽ ഉ​ച്ച​ക്ക് 12നാ​ണ് ഉ​ദ്ഘാ​ട​നം.

1236 കോ​ടി​യു​ടെ എ​ൽ.​പി.​ജി ഇം​പോ​ർ​ട്ട് ടെ​ർ​മി​ന​ൽ

പു​തു​വൈ​പ്പി​ൽ ഐ.​ഒ.​സി പ്ലാ​ൻ​റി​ലാ​ണ് 1236 കോ​ടി രൂ​പ ചെ​ല​വി​ട്ട് പു​തി​യ എ​ൽ.​പി.​ജി ഇം​പോ​ർ​ട്ട് ടെ​ർ​മി​ന​ൽ പ​ണി പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ള്ള​ത്. 3.5 കി​ലോ​മീ​റ്റ​ർ ക്രോ​സ് ക​ൺ​ട്രി പൈ​പ്പ് ലൈ​നി​ലൂ​ടെ മ​ൾ​ട്ടി യൂ​സ​ർ ലി​ക്വി​ഡ് ടെ​ർ​മി​ന​ൽ ജെ​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഈ ​അ​ത്യാ​ധു​നി​ക ടെ​ർ​മി​ന​ലി​ന് 1.2 എം.​എം.​ടി.​പി.​എ ശേ​ഷി​യു​ണ്ട്. ദ​ക്ഷി​ണേ​ന്ത്യ​യു​ടെ എ​ൽ.​പി.​ജി ആ​വ​ശ്യ​ക​ത നി​റ​വേ​റ്റാ​ൻ ക​ഴി​യും വി​ധ​ത്തി​ലാ​ണ് കൊ​ച്ചി​യി​ൽ ഇ​തൊ​രു​ക്കി​യി​ട്ടു​ള്ള​ത്.

15,400 മെ​ട്രി​ക് ട​ൺ സം​ഭ​ര​ണ​ശേ​ഷി​യു​ള്ള ഈ ​ടെ​ർ​മി​ന​ൽ റോ​ഡ്, പൈ​പ്പ്​ ലൈ​ൻ വ​ഴി​ക​ളി​ലൂ​ടെ​യു​ള്ള എ​ൽ.​പി.​ജി വി​ത​ര​ണം ഉ​റ​പ്പാ​ക്കും. കേ​ര​ള​ത്തി​ലെ​യും ത​മി​ഴ്നാ​ട്ടി​ലെ​യും ബോ​ട്ടി​ലി​ങ് പ്ലാ​ൻ​റു​ക​ൾ​ക്കും പ്ര​യോ​ജ​നം ചെ​യ്യും. എ​ൽ.​പി.​ജി വി​ത​ര​ണ​ത്തി​ൽ പ്ര​തി​വ​ർ​ഷം 150 കോ​ടി രൂ​പ​യു​ടെ ചെ​ല​വ് കു​റ​ക്കാ​നും 18,000 ട​ൺ കാ​ർ​ബ​ൺ പു​റ​ന്ത​ള്ള​ൽ കു​റ​ക്കാ​നും ടെ​ർ​മി​ന​ൽ സ​ഹാ​യി​ക്കും.

ഇ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന കൊ​ച്ചി​ൻ ഷി​പ്​​യാ​ർ​ഡി​ലെ ഐ.​എ​സ്.​ആ​ർ.​എ​ഫ്

1799 കോ​ടി​യു​ടെ ന്യൂ ​ഡ്രൈ​ഡോ​ക്

മാ​രി​ടൈം രം​ഗ​ത്തെ ഇ​ന്ത്യ​യു​ടെ എ​ൻ​ജി​നീ​യ​റി​ങ് വൈ​ഭ​വ​വും പ​ദ്ധ​തി​നി​ർ​വ​ഹ​ണ വൈ​ദ​ഗ്ധ്യ​വും വി​ളി​ച്ചോ​തു​ന്ന​താ​ണ് ക​പ്പ​ൽ​ശാ​ല​യി​ൽ നി​ർ​മി​ച്ച പു​തി​യ ഡ്രൈ​ഡോ​ക്. ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച ഇ​ത് മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ ഡ്രൈ ​ഡോ​ക്കാ​ണ്.

1799 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ്. 310 മീ​റ്റ​ർ നീ​ള​മു​ള്ള സ്റ്റെ​പ്ഡ് ഡ്രൈ​ഡോ​ക്കി​ന് 13 മീ​റ്റ​ർ ആ​ഴ​വും 75 മീ​റ്റ​ർ വീ​തി​യു​മു​ണ്ട്. കു​റ​ഞ്ഞ പാ​രി​സ്ഥി​തി​ക ആ​ഘാ​തം, സു​ര​ക്ഷി​ത​ത്വം, മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത എ​ന്നി​വ​യാ​ണ് സ​വി​ശേ​ഷ​ത​ക​ൾ.

70,000 ട​ൺ വ​രെ​യു​ള്ള വി​മാ​ന​വാ​ഹി​നി ക​പ്പ​ലു​ക​ൾ, കേ​പ് സൈ​സ് ആ​ൻ​ഡ് സൂ​യ​സ് മാ​ക്സ് ഉ​ൾ​പ്പെ​ടെ കൂ​റ്റ​ൻ ച​ര​ക്കു​ക​പ്പ​ലു​ക​ൾ, ജാ​ക്ക് അ​പ് റി​ഗ്സ്, എ​ൻ.​എ​ൻ.​ജി ക​പ്പ​ലു​ക​ൾ തു​ട​ങ്ങി വ​ലി​യ ക​പ്പ​ലു​ക​ളെ കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള ശേ​ഷി​യും ഡ്രൈ​ഡോ​ക്കി​നു​ണ്ട്. പൂ​ർ​ണ​തോ​തി​ൽ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കു​ന്ന​തോ​ടെ 2000 പേ​ർ​ക്ക് നേ​രി​ട്ടും ഇ​തി​ന്‍റെ ആ​റി​ര​ട്ടി​യോ​ളം പേ​ർ​ക്ക് പ​രോ​ക്ഷ​മാ​യും തൊ​ഴി​ൽ ല​ഭി​ക്കും.

970 കോ​ടി​യു​ടെ ഐ.​എ​സ്.​ആ​ർ.​എ​ഫ്

വി​ല്ലി​ങ്ട​ൺ ഐ​ല​ൻ​ഡി​ലെ കൊ​ച്ചി​ൻ പോ​ർ​ട്ട് അ​തോ​റി​റ്റി​യു​ടെ 42 ഏ​ക്ക​ർ ഭൂ​മി പാ​ട്ട​ത്തി​നെ​ടു​ത്താ​ണ് 970 കോ​ടി രൂ​പ ചെ​ല​വി​ൽ രാ​ജ്യാ​ന്ത​ര ക​പ്പ​ൽ അ​റ്റ​കു​റ്റ​പ്പ​ണി കേ​ന്ദ്ര​മാ​യ ഐ.​എ​സ്.​ആ​ർ.​എ​ഫ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

കൊ​ച്ചി​യെ ഒ​രു ആ​ഗോ​ള ക​പ്പ​ൽ റി​പ്പ​യ​ർ കേ​ന്ദ്ര​മാ​ക്കി മാ​റ്റു​ക​യെ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. 6000 ട​ൺ ശേ​ഷി​യു​ള്ള ഷി​പ് ലി​ഫ്റ്റ് സി​സ്റ്റം, ട്രാ​ൻ​സ്ഫ​ർ സി​സ്റ്റം, ആ​റ് വ​ർ​ക്ക്​ സ്റ്റേ​ഷ​നു​ക​ൾ, 130 മീ​റ്റ​ർ വ​രെ നീ​ള​മു​ള്ള ഏ​ഴ് ക​പ്പ​ലു​ക​ളെ ഒ​രേ​സ​മ​യം ഉ​ൾ​ക്കൊ​ള്ളു​ന്ന 1400 മീ​റ്റ​ർ ബെ​ർ​ത്ത് തു​ട​ങ്ങി​യ​വ​യാ​ണ് ഈ ​കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DevelopmentsErnakulam NewsKochi
News Summary - New projects give hope to Kochi
Next Story