Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊതുവിദ്യാലയ മികവുകൾ...

പൊതുവിദ്യാലയ മികവുകൾ പൊതുജനങ്ങളിലെത്തിക്കാൻ പദ്ധതി

text_fields
bookmark_border
പൊതുവിദ്യാലയ മികവുകൾ പൊതുജനങ്ങളിലെത്തിക്കാൻ പദ്ധതി
cancel

തിരുവനന്തപുരം: പൊതുവിദ്യാലയ മികവുകൾ കുട്ടികളിലൂടെ പൊതുജനങ്ങളിലെത്തിക്കാനും പ്രചരിപ്പിക്കാനും പഠനോത്സവങ്ങൾ സംഘടിപ്പിക്കണമെന്ന്​ സമഗ്രശിക്ഷ കേരളം (എസ്​.എസ്​.കെ) - ക്യു.ഐ.പി സംഘടന പ്രതിനിധികളുടെ യോഗം. വാർഷിക അക്കാദമിക പദ്ധതികൾ തയാറാക്കുമ്പോൾ പരിഗണിക്കേണ്ട വിഷയങ്ങൾ ചർച്ച ചെയ്യാനായിരുന്നു യോഗം.

പൊതുവിദ്യാലയങ്ങളിൽ നടപ്പാക്കുന്ന പദ്ധതികൾ എയ്​ഡഡ് വിദ്യാലയങ്ങളിലും നടപ്പാക്കാൻ കഴിയുന്ന തരത്തിൽ വിശദമായ പദ്ധതി രൂപരേഖ തയാറാക്കണമെന്നും ഇത്​ അനുവദിച്ചുകിട്ടാൻ കേന്ദ്രസർക്കാറിൽ സമ്മർദം ചെലുത്തണമെന്നും യോഗം നിർദേശിച്ചു. എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ.ആർ.കെ. ജയപ്രകാശ് യോഗം ഉദ്ഘാടനം ചെയ്തു. എസ്​.എസ്​.കെ ഡയറക്ടർ ഡോ.എ.ആർ. സുപ്രിയ അധ്യക്ഷതവഹിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new projectschoolKerala News
Next Story