പുതിയ റേഷൻ കാർഡിൽ അരിവാങ്ങാൻ ഇനിയും കാത്തിരിക്കണം
text_fieldsതൃശൂർ: വിതരണം പൂർത്തിയായാലും റേഷൻകാർഡ് ഉപയോഗിച്ച് അരി വാങ്ങാൻ മാസങ്ങൾ കാത്തിരിക്കേണ്ടി വരും. അതുവരെ കാലാവധി കഴിഞ്ഞ കാർഡ് തന്നെ ഉടമകൾ ഉപയോഗിക്കേണ്ടി വരും. സംസ്ഥാനത്തെ 84 ലക്ഷത്തിൽ അധികം വരുന്ന കാർഡ് ഒറ്റദിവസമാണ് പ്രാബല്യത്തിൽ വരേണ്ടത്. എന്നാൽ ഭക്ഷ്യസുരക്ഷ പദ്ധതി അനുസരിച്ച് കാർഡ് പ്രാബല്യത്തിൽ വരുന്നത് സംബന്ധിച്ച് ഇതുവരെ പൊതുവിതരണ വകുപ്പ് നിർദേശമൊന്നും നൽകിയിട്ടില്ല.
നേരത്തെ ഉണ്ടായിരുന്ന സ്റ്റ്യാറ്റൂട്ടറി റേഷൻ സംവിധാനത്തിൽ കാർഡ് വിതരണത്തിന് ശേഷം റേഷൻ ജനസംഖ്യ അടക്കം വിവരങ്ങൾ റേഷൻകാർഡ് രജിസ്റ്ററിൽ എഴുതി സൂക്ഷിക്കേണ്ടതുണ്ട്. റേഷൻകടക്കാരാണ് ഇത് ചെയ്ത് താലൂക്ക് ഒാഫിസിൽ നൽകേണ്ടത്. റേഷനിങ് ഇൻസ്പെക്ടർമാർ ഇതിെൻറ കൃത്യത ഉറപ്പാക്കണം. ഇങ്ങനെ കൃത്യത ഉറപ്പാക്കിയ പട്ടികയുടെ ഒരു കോപ്പി ഒാഫിസിലും സൂക്ഷിക്കണം. പട്ടിക ചുവപ്പു നിറത്തിലുള്ള കടലാസിൽ ഒാഫിസിലും കറുപ്പിൽ റേഷൻകടകളിലും സൂക്ഷിക്കണമെന്നാണ് ഇതുവരെ തുടർന്നുവന്ന നടപടി ക്രമം. തുടർന്ന് താലൂക്ക് സപ്ലൈ ഒാഫിസർ ഒപ്പിട്ട് സീൽ കൂടി പതിച്ചതിന് പിന്നാലെ മാത്രമെ റേഷൻകാർഡ് പ്രാബല്യത്തിലാവുകയുള്ളു.
നിലവിലെ കാര്യങ്ങൾ അനുസരിച്ച് ജൂലൈ പകുതിയോടെ മാത്രമേ കാർഡ് വിതരണം പൂർണമാക്കാനാവൂ. തുടർ നടപടികളായ റേഷൻ രജിസ്റ്ററിൽ പേരുചേർക്കൽ, പരിശോധന തുടങ്ങിയ നടപടികൾ ഏറെയുള്ളതിനാൽ ആഗസ്റ്റോടെയേ പുതിയ കാർഡിൽ മലയാളിക്ക് അരിവാങ്ങാനാവൂ. ഭക്ഷ്യഭദ്രതാ നിയമത്തിൽ റേഷൻകാർഡ് പ്രബല്യത്തിൽ വരുന്നതിനുള്ള നടപടി ക്രമങ്ങൾ എന്താണെന്ന് ഇതുവരെ വകുപ്പ് വ്യക്തമാക്കിയിട്ടുമില്ല.
നിലവിലെ കാര്യങ്ങൾ അനുസരിച്ച് സോഫ്റ്റ്വെയറിൽ പട്ടികയുള്ളതിനാൽ രജിസ്റ്റർ തയാറാക്കുന്നിത് അധികസമയം വേണ്ടതില്ലെന്ന നിഗമനവും ജീവനക്കാർക്കിടയിലുണ്ട്. എന്നാൽ ബയോമെട്രിക് രേഖയടക്കം വേണമെന്ന കേന്ദ്രനിർദേശം നടപ്പാക്കാത്ത സാഹചര്യത്തിൽ കാര്യങ്ങൾ ഏങ്ങനെയാവുമെന്ന് കാത്തിരുന്നു കാേണണ്ടിവരും. അതിനിടെ ചില ജില്ലകളിലെങ്കിലും പുതിയ റേഷൻകാർഡിൽ ഭക്ഷ്യധാന്യം നൽകാമെന്ന് നിർദേശം പുറപ്പെടുവിച്ച ജില്ലാ സപ്ലൈ ഒാഫിസർമാർ പുലിവാൽ പിടിക്കുകയും ചെയ്തു.
നേരത്തെ പൈലറ്റ് പദ്ധതിയായി നേരത്തെ റേഷൻകാർഡ് വിതരണം ചെയ്ത കൊല്ലം ജില്ലയിൽ പോലും വിതരണം പഴയകാർഡിൽ തന്നെയാണ് നടക്കുന്നത്. ഇങ്ങനെ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ തെറ്റുതിരുത്തലുകൾകൂടി കഴിഞ്ഞതിന് ശേഷമേ 10 വർഷമായി നിർത്തിവെച്ച പുതിയറേഷൻകാർഡ് അപേക്ഷ സ്വീകരിക്കൽ അടക്കം കാര്യങ്ങൾ തുടങ്ങാനാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.