വാളയാറിൽ നിയന്ത്രണങ്ങളിൽ ഇളവ്
text_fieldsപാലക്കാട്: അന്തർ സംസ്ഥാന യാത്ര ഇളവുകളുടെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച മുതൽ വാളയാറിൽ പൊലീസ് ഒൗട്ട്പോസ്റ്റിെൻറ പ്രവർത്തനം നിർത്തി.
എല്ലാ വാഹനങ്ങൾക്കും ഇവിടെ നിയന്ത്രണമില്ലാതെ പ്രവേശനം നൽകും. ജി.എസ്.ടി കോംപ്ലക്സിന് സമീപം ചന്ദ്രാപുരം ജങ്ഷനിൽ ഹൈവേയിൽ വാളയാർ-പാലക്കാട് ലൈനിൽ ബാരിക്കേഡ് വെച്ച് വാഹനങ്ങൾ തടയും.
ചരക്ക് വാഹനങ്ങളുടെ വിവരശേഖരണവും നടത്തില്ല. എല്ലാ പാസഞ്ചർ വാഹനങ്ങളും ആർ.ടി.ഒ ചെക്ക്പോസ്റ്റിന് സമീപത്തുനിന്ന് ഹൈവേയിൽ സർവിസ് റോഡിലൂടെ ജി.എസ്.ടി ചെക്ക്പോസ്റ്റിലേക്ക് തിരിച്ചുവിടും.
ജി.എസ്.ടി ചെക്ക്പോസ്റ്റിൽ യാത്രക്കാരുടെ രജിസ്േട്രഷൻ പരിശോധിക്കും. ഇല്ലാത്തവരെ രജിസ്റ്റർ ചെയ്യിപ്പിക്കും. എക്സിറ്റിൽ വാഹനങ്ങളുടെ വിവരശേഖരണം നടത്തില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.