അപകടകരമായ വിനോദ റൈഡുകൾക്ക് മൂക്കുകയർ; ലൈസൻസ് നൽകാൻ പുതിയ മാർഗരേഖ
text_fieldsകാസർകോട്: തീം പാർക്കുകളിലും ഉത്സവങ്ങളിലും മേളകളിലും നടത്തുന്ന അമ്യൂസ്മെൻറ് റൈഡുകൾക്ക് ലൈസൻസ് നൽകുന്നതിന് പുതിയ മാർഗരേഖയായി. റൈഡിെൻറ സംഘാടകരാവും ഇനി സുരക്ഷക്ക് പൂർണ ഉത്തരവാദികൾ. അമ്യൂസ്മെൻറ് റൈഡുകൾ സ്ഥാപിക്കുന്നതു മുതൽ പ്രവർത്തിപ്പിച്ച് വിനോദ പരിപാടികൾ നടത്തുന്നതുവരെയുള്ള എല്ലാതലങ്ങളിലും സുരക്ഷ ഉറപ്പുവരുത്തണം. സാങ്കേതിക പരിജ്ഞാനമുള്ളവരെ സുരക്ഷ ഉറപ്പാക്കുന്നതിന് ഉടമ/സംഘാടകർ നിയോഗിക്കേണ്ടതും അവരുടെ സാന്നിധ്യം ഏതു സമയത്തും ഉറപ്പുവരുത്തേണ്ടതുമാണ്.
ആദ്യാവസാനം ഉണ്ടാകുന്ന സാങ്കേതിക വിദഗ്ധരുടെ പേരുവിവരം ലൈസൻസിൽ രേഖപ്പെടുത്തണമെന്നും മാർഗരേഖ നിർദേശിക്കുന്നു. തദ്ദേശ സ്ഥാപന സെക്രട്ടറിയാണ് തെൻറ പരിധിയിൽ വരുന്ന വിനോദ പരിപാടികൾക്ക് അനുമതി നൽകേണ്ടത്. വിവിധ വകുപ്പുകളിൽ നിന്നെടുത്ത സർട്ടിഫിക്കറ്റുകൾക്കൊപ്പം തൊഴിലാളി സുരക്ഷക്കെടുത്ത ഇൻഷുറൻസുമായി ആവശ്യമെങ്കിൽ തൊഴിൽ വകുപ്പിൽനിന്നുള്ള നിരാക്ഷേപ പത്രവും റൈഡിന് അനുമതിക്കായി നൽകുന്ന അപേക്ഷയോടൊപ്പം ഹാജരാക്കണം.
റൈഡുകളുടെ പ്രവർത്തനം അപേക്ഷയിൽ വിശദമാക്കണം. അധികാരിയുടെ മുൻകൂട്ടിയുള്ള അനുവാദമില്ലാതെ റൈഡുകളിൽ മാറ്റം വരുത്തരുത്. കാലാവധി അവസാനിച്ചാലുടൻ ഷെഡുകൾ, കമാനങ്ങൾ, ചമയങ്ങൾ എന്നിവ പൊളിച്ചുനീക്കണം.
റസ്റ്റാറൻറുകളും കഫേകളും റൈഡിൽനിന്ന് മതിയായ അകലത്തിലായിരിക്കണം. കാർണിവലിൽ ഏതെങ്കിലും മൃഗങ്ങളെ പ്രദർശിപ്പിക്കുന്ന പക്ഷം അവയുടെ ശാരീരിക ക്ഷമത സംബന്ധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്നും മാർഗരേഖയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.