കൊച്ചി മെട്രോ പുതിയ പാത: മെട്രോ റെയിൽ സുരക്ഷ കമീഷണറുടെ പരിശോധന ആരംഭിച്ചു
text_fieldsകൊച്ചി: പേട്ടയിൽ നിന്ന് എസ്.എൻ ജങ്ഷൻ വരെയുള്ള കൊച്ചി മെട്രോയുടെ പുതിയ പാതയിൽ മെട്രോ റെയിൽ സേഫ്റ്റി കമീഷണർ അഭയ് റായിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന ആരംഭിച്ചു. രാവിലെ ഒമ്പതിന് എസ്.എൻ ജങ്ഷനിൽ എത്തിയ സംഘത്തെ കെ.എം.ആർ.എൽ മാനേജിങ് ഡയറക്ടർ ലോക് നാഥ് ബെഹ്റ, ഡയറക്ടർ സിസ്റ്റംസ് ഡി.കെ. സിൻഹ എന്നിവർ സ്വീകരിച്ചു.
ജനറൽ മാനേജർമാരായ വിനു കോശി, കെ. മണികണ്ഠൻ, എ. അജിത്, മണി വെങ്കിട് കുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. എസ്കലേറ്റർ, സിഗ്നലിങ് സംവിധാനങ്ങൾ, സ്റ്റേഷൻ കൺട്രോൾ റൂം, യാത്രക്കാർക്കായി ഒരുക്കിയ സൗകര്യങ്ങൾ തുടങ്ങിയവയാണ് ആദ്യം പരിശോധിച്ചത്. വിദഗ്ധ സംഘത്തിന്റെ പരിശോധന തുടരുകയാണ്.
കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് നേരിട്ട് ഏറ്റെടുത്ത് നിര്‍മിക്കുന്ന ആദ്യ പാതയാണ് പേട്ട മുതല്‍ എസ്.എന്‍ ജങ്ഷന്‍വരെയുള്ളത്. 2019 ഒക്ടോബറിലാണ് ഈ പാതയുടെ നിര്‍മാണം ആരംഭിച്ചത്. കോവിഡും തുടര്‍ന്നുള്ള ലോക്ഡൗണും ഉണ്ടായെങ്കിലും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടുതന്നെ സമയബന്ധിതമായി കെ.എം.ആര്‍.എല്‍ നിര്‍മാണം പൂര്‍ത്തിയാക്കുകയായിരുന്നു.
453 കോടിരൂപയാണ് നിര്‍മാണ ചെലവ്. സ്റ്റേഷന്‍ നിര്‍മാണത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കലിന് 99 കോടി രൂപ ചെലവഴിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.